---
title: " നീറ്റ് ചോർച്ചയിൽ നിരാഹാരം; സോനം വാങ്ചുക് ആശുപത്രി വിട്ടു"
english_title: "Sonam Wangchuk Discharged from Hospital After Hunger Strike Over NEET Paper Leak"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374932/sonam-wangchuk-hospital-discharge-neet-protest-cjp"
published_at: "2026-07-27T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a67291ee4c40_1000223385.jpg"
keywords: ["Sonam Wangchuk", "NEET Paper Leak", "Hunger Strike"]
---

#  നീറ്റ് ചോർച്ചയിൽ നിരാഹാരം; സോനം വാങ്ചുക് ആശുപത്രി വിട്ടു

> **Lead Summary:** **ഡൽഹി: **നീറ്റ് പരീക്ഷാ ചോർച്ചയിൽ പ്രതിഷേധിച്ച് നിരാഹാരം അനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തകൻ സോനം വാങ്ചുക് ആശുപത്രി വിട്ടു. അൽപസമയത്തിനകം രാജ്ഘട്ടിലെത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും സോനം പറഞ്ഞു.

## Article Content

**ഡൽഹി: **നീറ്റ് പരീക്ഷാ ചോർച്ചയിൽ പ്രതിഷേധിച്ച് നിരാഹാരം അനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തകൻ സോനം വാങ്ചുക് ആശുപത്രി വിട്ടു. അൽപസമയത്തിനകം രാജ്ഘട്ടിലെത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും സോനം പറഞ്ഞു.

കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു സോനത്തിന്റെ നിരാഹാരം. ആരോഗ്യനില വഷളായതിനെ തുടർന്ന് ആദ്യം ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലും പിന്നീട് ഗുരുഗ്രാമിലെ മേദാന്ത സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

> പന്ത്രണ്ട് വർഷം കൊണ്ട് പ്രതിപക്ഷ പാർട്ടികൾക്ക് ചെയ്യാൻ കഴിയാത്തത് ഒന്നരമാസം കൊണ്ട് സിജെപി ചെയ്തു കാണിച്ചെന്ന് പ്രവർത്തകർ അവകാശപ്പെടുന്നു. "കോക്രോച്ച്" എന്ന വിളിയെ പ്രതിരോധമാക്കി മാറ്റിയാണ് ധർമേന്ദ്ര പ്രധാന്റെ രാജി എന്ന ഒറ്റ ആവശ്യത്തിൽ അവർ ഉറച്ചുനിന്നത്.

സാമൂഹ്യ മാധ്യമങ്ങളുടെ കൃത്യമായ ഉപയോഗം, ഒരൊറ്റ ലക്ഷ്യത്തിൽ ഊന്നിയുള്ള പ്രക്ഷോഭം, യുവജനത്തെ മുന്നിൽ നിർത്തിയുള്ള പ്രചാരണം എന്നിവയാണ് സിജെപിയുടെ സക്സസ് ഫാക്ടറുകൾ. ഇൻസ്റ്റഗ്രാം കാമ്പയിനിലൂടെ ജന്തർ മന്തറിലേക്ക് യുവാക്കളെ ആകർഷിക്കാനും സാധിച്ചു. സോനം വാങ്ചുക്കിന്റെ നിരാഹാര സമരം വൈകാരിക പിന്തുണ നേടിയെടുക്കുന്നതിലും നിർണായകമായി.

ഭാവിയിലെ വോട്ടർമാരെ കൂടെ കൂട്ടി ഒരു അജണ്ട സൃഷ്ടിച്ചപ്പോൾ പ്രതിപക്ഷ പാർട്ടികൾക്കും സിജെപിക്കൊപ്പം നീങ്ങേണ്ടി വന്നു. ഒടുവിലെ ജയം തെരുവിലിറങ്ങിയ പ്രതിഷേധക്കാർക്ക് സ്വന്തമാണെന്ന് സിജെപി നേതൃത്വം പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374932/sonam-wangchuk-hospital-discharge-neet-protest-cjp)