---
title: "കോട്ടയത്ത് നവജാതശിശുക്കളെ കടത്തുന്ന സംഘം; അസം സ്വദേശിയുടെ പരാതി, 2 പേർ കസ്റ്റഡിയിൽ"
english_title: "Kottayam Newborn Trafficking Racket Busted: 2 Detained After Assam Woman's Complaint"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375121/kottayam-newborn-trafficking-racket-erattupetta-theekoy"
published_at: "2026-07-28T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6861f89bc0e_1000223536.jpg"
keywords: ["Newborn Trafficking", "Erattupetta", "Kerala Police"]
---

# കോട്ടയത്ത് നവജാതശിശുക്കളെ കടത്തുന്ന സംഘം; അസം സ്വദേശിയുടെ പരാതി, 2 പേർ കസ്റ്റഡിയിൽ

> **Lead Summary:** **കോട്ടയം: **കോട്ടയം ജില്ലയിൽ നവജാതശിശുക്കളെ കടത്തുന്ന സംഘം പ്രവർത്തിക്കുന്നതായി പരാതി. ഈരാറ്റുപേട്ടയും തീക്കോയിയും കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രധാന പ്രവർത്തനം.

## Article Content

**കോട്ടയം: **കോട്ടയം ജില്ലയിൽ നവജാതശിശുക്കളെ കടത്തുന്ന സംഘം പ്രവർത്തിക്കുന്നതായി പരാതി. ഈരാറ്റുപേട്ടയും തീക്കോയിയും കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രധാന പ്രവർത്തനം.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് ഇവിടെ പ്രസവിപ്പിച്ച ശേഷം കുഞ്ഞുങ്ങളെ മറിച്ചുവിൽക്കുന്നതായാണ് സൂചന. ഈ സംഘത്തിൽ നിന്നും രക്ഷപ്പെട്ട അസം സ്വദേശിയായ 22 വയസുകാരി നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയെ ഈരാറ്റുപേട്ടയിൽ നിന്നും തീക്കോയിലേക്ക് എത്തിച്ചതിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഘത്തിലെ മറ്റ് അംഗങ്ങൾക്കായും നവജാതശിശുക്കളെ കടത്തുന്ന രീതിയെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375121/kottayam-newborn-trafficking-racket-erattupetta-theekoy)