---
title: "ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; 16 ഇനങ്ങൾ : മന്ത്രി അനൂപ് ജേക്കബ്"
english_title: "Kerala Onam Kit Distribution Starts From August 10: 16 Items Including Cloth Bag"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375134/kerala-onam-kit-distribution-august-10-anoop-jacob"
published_at: "2026-07-28T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a686caebec0f_1000223548.jpg"
keywords: ["Onam Kit", "Anoop Jacob", "Onam Trade Fair"]
---

# ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; 16 ഇനങ്ങൾ : മന്ത്രി അനൂപ് ജേക്കബ്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ ആരംഭിക്കും. തുണിസഞ്ചിയുൾപ്പെടെ 16 ഇനം സാധനങ്ങളാണ് കിറ്റിലുണ്ടാകുകയെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ ആരംഭിക്കും. തുണിസഞ്ചിയുൾപ്പെടെ 16 ഇനം സാധനങ്ങളാണ് കിറ്റിലുണ്ടാകുകയെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

ഒരു കിറ്റിന് 854 രൂപ നിരക്കിലാണ് വിതരണം. മഞ്ഞ കാർഡ് ഉടമകൾക്കാണ് ആദ്യഘട്ടത്തിൽ കിറ്റ് നൽകുക. സംസ്ഥാനത്തെ വിപണിയിടപെടലിന് പുതിയ മാർക്കറ്റ് സ്ട്രാറ്റജി കൊണ്ടുവരാനുള്ള ആലോചനകളും നടക്കുന്നതായി മന്ത്രി പറഞ്ഞു.

13 ഇനം സബ്സിഡി സാധനങ്ങളുടെ ലഭ്യത ഉടൻ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 8 മുതൽ ഓണം ട്രേഡ് ഫെയറുകൾക്ക് തുടക്കമാകും. ജില്ലാ കേന്ദ്രങ്ങളിൽ 12 മുതലും നിയോജക മണ്ഡലങ്ങളിൽ ഓണത്തിന് അവസാന ആഴ്ചകളിലും ഫെയറുകൾ സംഘടിപ്പിക്കും.

നെൽകർഷകർക്കുള്ള കുടിശിക ഓണത്തിന് മുൻപായി വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അരിവിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെന്നും മണ്ണെണ്ണ അലോട്ട്മെന്റ് കേന്ദ്രം വെട്ടിക്കുറച്ചതായും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375134/kerala-onam-kit-distribution-august-10-anoop-jacob)