---
title: "മലപ്പുറം നിലമ്പൂരിൽ ആശുപത്രി ശുചിമുറിയിൽ നവജാതശിശുവിനെ ഉപേക്ഷിച്ചു; കുഞ്ഞ് മരിച്ചു"
english_title: "Newborn Baby Found Dead in Hospital Bathroom Bucket in Malappuram Nilambur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375137/malappuram-nilambur-newborn-baby-found-dead-hospital-bathroom"
published_at: "2026-07-28T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a686f75a0bb1_1000223555.jpg"
keywords: ["Newborn Baby", "Hospital", "Child Abandonment"]
---

# മലപ്പുറം നിലമ്പൂരിൽ ആശുപത്രി ശുചിമുറിയിൽ നവജാതശിശുവിനെ ഉപേക്ഷിച്ചു; കുഞ്ഞ് മരിച്ചു

> **Lead Summary:** **മലപ്പുറം: **നിലമ്പൂർ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞ് മരിച്ചിരുന്നു. ചാലിയാർ സ്വദേശിയായ യുവതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചുപോയതെന്നാണ് വിവരം.

## Article Content

**മലപ്പുറം: **നിലമ്പൂർ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞ് മരിച്ചിരുന്നു. ചാലിയാർ സ്വദേശിയായ യുവതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചുപോയതെന്നാണ് വിവരം.

വയറുവേദനയെ തുടർന്ന് ഇന്നലെ രാത്രി 12 മണിയോടെയാണ് യുവതി ആശുപത്രിയിൽ എത്തിയത്. ഗൈനക്കോളജിസ്റ്റ് ഇല്ലാതിരുന്നതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇതിനിടയിൽ ശുചിമുറിയിൽ വെച്ച് യുവതി പ്രസവിച്ചു. തുടർന്ന് നവജാതശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച് സ്ഥലംവിട്ടു.

രാവിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാരാണ് ബക്കറ്റിനുള്ളിൽ കുഞ്ഞിനെ കണ്ടത്. ഉടൻ തന്നെ വിവരം നിലമ്പൂർ പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375137/malappuram-nilambur-newborn-baby-found-dead-hospital-bathroom)