---
title: "കണ്ണൂരിൽ റാഗിങ്ങ്: പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദ്ദനം, കല്ലുകൊണ്ട് തലയ്ക്കടിച്ചു"
english_title: "Kannur Ragging Case: Plus One Student Brutally Attacked with Stone, 6 Suspended"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375148/kannur-ragging-case-prm-school-student-attacked-suspended"
published_at: "2026-07-28T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6876c5b76ea_1000223606.jpg"
keywords: ["PRM School", "Student Attack", "School Violence"]
---

# കണ്ണൂരിൽ റാഗിങ്ങ്: പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദ്ദനം, കല്ലുകൊണ്ട് തലയ്ക്കടിച്ചു

> **Lead Summary:** **കണ്ണൂർ: **കൊളവല്ലൂർ പി.ആർ.എം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളിൽ നിന്നും ക്രൂരമർദ്ദനം. തലയ്ക്ക് ഗുരുതര പരിക്കേറ്റു.

## Article Content

**കണ്ണൂർ: **കൊളവല്ലൂർ പി.ആർ.എം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളിൽ നിന്നും ക്രൂരമർദ്ദനം. തലയ്ക്ക് ഗുരുതര പരിക്കേറ്റു.

കാന്റീനിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ 40 ഓളം സീനിയർ വിദ്യാർഥികൾ ചേർന്ന് പുറകിൽ നിന്നും വലിച്ചിട്ടാണ് മർദ്ദിച്ചതെന്ന് വിദ്യാർഥി പറയുന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് പരിക്കേൽപ്പിച്ചത്.

> ശരീരം മെച്ചപ്പെടുത്തി നടക്കുന്നതിനോടുള്ള എതിർപ്പാണ് മർദ്ദനത്തിന് കാരണമെന്ന് വിദ്യാർഥിയുടെ ബന്ധു അബ്ദുള്ള ആരോപിച്ചു. ഇക്കാര്യം പറഞ്ഞ് കുട്ടിയെ സീനിയർ വിദ്യാർഥികൾ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. "ഇനി ഒരു കുട്ടിക്കും ഈ അവസ്ഥ വരരുത്" എന്നും അബ്ദുള്ള കൂട്ടിച്ചേർത്തു.

സംഭവത്തിൽ സ്കൂൾ അധികൃതർ 6 പ്ലസ് ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. മർദ്ദനമേറ്റ വിദ്യാർഥിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375148/kannur-ragging-case-prm-school-student-attacked-suspended)