---
title: "വടകര എംഡിഎംഎ കേസ്: പേരാമ്പ്ര ബിആർസി അധ്യാപിക നീഷ്മ അറസ്റ്റിൽ"
english_title: "Vadakara MDMA Case: Perambra BRC Teacher Neeshma Arrested, Money Trail Found"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375171/vadakara-mdma-case-perambra-brc-teacher-neeshma-arrested"
published_at: "2026-07-28T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a688a6a20344_1000223633.jpg"
keywords: ["MDMA Case", "Teacher Arrest", "Drug Racket"]
---

# വടകര എംഡിഎംഎ കേസ്: പേരാമ്പ്ര ബിആർസി അധ്യാപിക നീഷ്മ അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്: **വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി പൊലീസ് പിടിയിൽ. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായ നീഷ്മയെയാണ് അറസ്റ്റ് ചെയ്തത്. ആവള കുട്ടോത്ത് സ്വദേശിയാണ് നീഷ്മ.

## Article Content

**കോഴിക്കോട്: **വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി പൊലീസ് പിടിയിൽ. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായ നീഷ്മയെയാണ് അറസ്റ്റ് ചെയ്തത്. ആവള കുട്ടോത്ത് സ്വദേശിയാണ് നീഷ്മ.

കേസിൽ ഇതുവരെ 3 അധ്യാപികമാരാണ് അറസ്റ്റിലായത്. അറസ്റ്റിലായവർ എംഡിഎംഎ ഉപയോഗിക്കുന്നവരാണെന്നും പൊലീസ് കണ്ടെത്തി. നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഹരി ഇടപാടുമായി ബന്ധപ്പെട്ട് പണം എത്തിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

മറ്റു പ്രതികളുമായുള്ള ബന്ധവും പണമിടപാടുകളുടെ വിശദാംശങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്കൂൾ തലങ്ങളിലേക്ക് ലഹരി എത്തിക്കുന്ന ശൃംഖലയുണ്ടോ എന്നതിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375171/vadakara-mdma-case-perambra-brc-teacher-neeshma-arrested)