---
title: "കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; 28 മുതൽ ഓഗസ്റ്റ് 1 വരെ 10 ജില്ലകളിൽ മഞ്ഞ അലർട്ട്"
english_title: "Kerala Weather: Yellow Alert in 10 Districts Till August 1, IMD Predicts Heavy Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375180/kerala-yellow-alert-heavy-rain-imd-july-28-august-1"
published_at: "2026-07-28T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6890b109812_1000213091.jpg"
keywords: ["Kerala Weather", "Yellow Alert", "Heavy Rain"]
---

# കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; 28 മുതൽ ഓഗസ്റ്റ് 1 വരെ 10 ജില്ലകളിൽ മഞ്ഞ അലർട്ട്

> **Lead Summary:** **തിരുവനന്തപുരം: **കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 5 ദിവസത്തേക്ക് കേരളത്തിലെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

## Article Content

**തിരുവനന്തപുരം: **കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 5 ദിവസത്തേക്ക് കേരളത്തിലെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

*മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:*

 *28/07/2026*: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

- *29/07/2026*: പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

- *30/07/2026*: ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

- *31/07/2026*: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

- *01/08/2026*: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ്

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന്  അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375180/kerala-yellow-alert-heavy-rain-imd-july-28-august-1)