---
title: "ശബരിമലയില്‍ വ്യാജ മില്‍മ നെയ്യ് വില്‍പന; ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും"
english_title: "Fake Milma Ghee Sale at Sabarimala, Devaswom Officials Role Under Probe"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375257/sabarimala-fake-milma-ghee-sale-devaswom-probe-2026"
published_at: "2026-07-29T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a698b315716f_download_(4).jpeg"
keywords: ["Sabarimala", "Milma", "Fake Ghee", "Devaswom Board", "Bindu Krishna"]
---

# ശബരിമലയില്‍ വ്യാജ മില്‍മ നെയ്യ് വില്‍പന; ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും

> **Lead Summary:** **പമ്പ/സന്നിധാനം**: ശബരിമലയില്‍ മില്‍മയുടെ പേരില്‍ വ്യാജ നെയ്യ് വിറ്റ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. മില്‍മ ജീവനക്കാരെ ദേവസ്വം ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് നെയ്യ് പരിശോധനയില്ലാതെ കടത്തിവിട്ടതായും ആരോപണമുണ്ട്.

## Article Content

**പമ്പ/സന്നിധാനം**: ശബരിമലയില്‍ മില്‍മയുടെ പേരില്‍ വ്യാജ നെയ്യ് വിറ്റ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. മില്‍മ ജീവനക്കാരെ ദേവസ്വം ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് നെയ്യ് പരിശോധനയില്ലാതെ കടത്തിവിട്ടതായും ആരോപണമുണ്ട്.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് കത്ത് നല്‍കുമെന്ന് ക്ഷീരവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. ഉദ്യോഗസ്ഥരുടെ ഇടപെടല്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറും വ്യക്തമാക്കി. വ്യാജ നെയ്യ് വില്‍പനയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375257/sabarimala-fake-milma-ghee-sale-devaswom-probe-2026)