---
title: "വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ; കെ.സി. വേണുഗോപാൽ കേന്ദ്ര സർക്കാരിനെതിരെ"
english_title: "KC Venugopal Slams Centre Over NEET Paper Leaks, Student Suicides"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375259/kc-venugopal-neet-paper-leak-student-suicide-parliament-2026"
published_at: "2026-07-29T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a698bff4305a_kc.jpeg"
keywords: ["KC Venugopal", "NEET", "NTA", "Student Suicide", "Education Bill"]
---

# വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ; കെ.സി. വേണുഗോപാൽ കേന്ദ്ര സർക്കാരിനെതിരെ

> **Lead Summary:** **ദില്ലി**: നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെയും നീറ്റ് പരീക്ഷാ സംവിധാനത്തിന്റെയും തുടർച്ചയായ പരാജയങ്ങൾ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ എംപി. പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബിൽ ലോക്‌സഭയിൽ ചർച്ച ചെയ്യുന്നതിനിടെയാണ് കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചത്.

## Article Content

**ദില്ലി**: നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെയും നീറ്റ് പരീക്ഷാ സംവിധാനത്തിന്റെയും തുടർച്ചയായ പരാജയങ്ങൾ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ എംപി. പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബിൽ ലോക്‌സഭയിൽ ചർച്ച ചെയ്യുന്നതിനിടെയാണ് കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചത്.

രാജ്യത്ത് ആത്മഹത്യ ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 2014ൽ 8,668 ആയിരുന്ന വിദ്യാർത്ഥി ആത്മഹത്യകൾ ഇപ്പോൾ 14,488 ആയി ഉയർന്നു. അതിൽ 21 ശതമാനവും പരീക്ഷാ പരാജയം മൂലമാണെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. ഒരു ലക്ഷത്തോളം സർക്കാർ സ്കൂളുകൾ പൂട്ടിയപ്പോൾ കോച്ചിംഗ് സെന്ററുകളെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത് പാവപ്പെട്ട കർഷകരുടെയും തൊഴിലാളികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസം അപ്രാപ്യമാക്കുന്നുവെന്നും പറഞ്ഞു.

ചോദ്യപേപ്പർ ചോർച്ച തടയാൻ പേരിന് മാത്രമുള്ള നിയമങ്ങൾ കൊണ്ടുവന്നാൽ ഈ പ്രതിസന്ധി പരിഹരിക്കാനാകില്ലെന്നും കെ.സി. വേണുഗോപാൽ ലോക്‌സഭയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375259/kc-venugopal-neet-paper-leak-student-suicide-parliament-2026)