---
title: "വടകര ലഹരി കേസ്: വയനാട് സ്വദേശി നിരീക്ഷണത്തിൽ, അന്വേഷണം വ്യാപിപ്പിക്കുന്നു"
english_title: "Vadakara Drug Case Probe Widens, Wayanad Native Under Watch"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375265/vadakara-drug-case-wayanad-native-under-surveillance-2026"
published_at: "2026-07-29T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a698de984267_vadakara.jpeg"
keywords: ["Vadakara Drug Case", "Wayanad", "Jijil Kuriyakose"]
---

# വടകര ലഹരി കേസ്: വയനാട് സ്വദേശി നിരീക്ഷണത്തിൽ, അന്വേഷണം വ്യാപിപ്പിക്കുന്നു

> **Lead Summary:** **വടകര:** വടകര ലഹരി കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്നു. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന വയനാട് സ്വദേശിയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ജിജിൽ കുര്യാക്കോസിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

## Article Content

**വടകര:** വടകര ലഹരി കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്നു. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന വയനാട് സ്വദേശിയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ജിജിൽ കുര്യാക്കോസിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

വയനാട് സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് നീക്കം. പ്രതികളുടെ ബാങ്ക് ഇടപാടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേസിൽ മറ്റൊരു യുവതി കൂടി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുണ്ട്. അറസ്റ്റിലായ അധ്യാപികമാരുടെ സുഹൃത്തായ യുവതിയാണ് ഇത്.

ഇവർ നിലവിൽ ബംഗളൂരുവിലാണെന്നാണ് റിപ്പോർട്ട്. റിമാൻഡിൽ കഴിയുന്ന കാവ്യ, കീർത്തന എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കൂടാതെ കഴിഞ്ഞ ദിവസം പിടിയിലായ നീഷ്മയെയും ജിജിനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം അടുത്ത ദിവസം അപേക്ഷ സമർപ്പിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375265/vadakara-drug-case-wayanad-native-under-surveillance-2026)