---
title: "തമിഴ്നാട് കരിങ്കൽ നിരോധനം; വിഴിഞ്ഞം രണ്ടാംഘട്ടം ഉൾപ്പെടെ കേരളത്തിലെ നിർമാണങ്ങൾ പ്രതിസന്ധിയിൽ"
english_title: "Tamil Nadu Stone Ban Hits Kerala Construction, Vizhinjam Phase 2 May Delay"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375276/tamil-nadu-stone-ban-kerala-construction-crisis-vizhinjam"
published_at: "2026-07-29T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a699a54492c5_karikal.jpg"
keywords: ["Tamil Nadu Ban", "Kerala Construction", "Vizhinjam Port", "Black Stone"]
---

# തമിഴ്നാട് കരിങ്കൽ നിരോധനം; വിഴിഞ്ഞം രണ്ടാംഘട്ടം ഉൾപ്പെടെ കേരളത്തിലെ നിർമാണങ്ങൾ പ്രതിസന്ധിയിൽ

> **Lead Summary:** **തിരുവനന്തപുരം**: കരിങ്കലിനും മറ്റ് നിർമാണ സാധനങ്ങൾക്കും തമിഴ്നാട് നിരോധനം ഏർപ്പെടുത്തിയതോടെ കേരളത്തിലെ നിർമാണ മേഖല കടുത്ത പ്രതിസന്ധിയിൽ. തമിഴ്നാട് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് മൂന്നു മാസത്തേക്കാണ് നിരോധന ഉത്തരവ് പുറത്തിറക്കിയത്.

## Article Content

**തിരുവനന്തപുരം**: കരിങ്കലിനും മറ്റ് നിർമാണ സാധനങ്ങൾക്കും തമിഴ്നാട് നിരോധനം ഏർപ്പെടുത്തിയതോടെ കേരളത്തിലെ നിർമാണ മേഖല കടുത്ത പ്രതിസന്ധിയിൽ. തമിഴ്നാട് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് മൂന്നു മാസത്തേക്കാണ് നിരോധന ഉത്തരവ് പുറത്തിറക്കിയത്.

പാറ, മെറ്റൽ, ചിപ്സ്, ജെല്ലി, എം-സാൻഡ് ഉൾപ്പെടെയുള്ളവ ഇനി മറ്റ് സംസ്ഥാനങ്ങൾക്ക് നൽകില്ലെന്നാണ് ഉത്തരവ്. സംസ്ഥാനത്തെ ദൗർലഭ്യം പരിഗണിച്ചാണെന്നാണ് തമിഴ്നാട് സർക്കാരിന്റെ വിശദീകരണം. നിരോധനം തുടർന്നാൽ വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ടം അടക്കം കേരളത്തിന്റെ സ്വപ്ന പദ്ധതികൾ പാതിവഴിയിലാകുമെന്നാണ് ആശങ്ക. വിഴിഞ്ഞം തുറമുഖം, എയർപോർട്ട് റൺവേ നിർമാണം, റെയിൽവേ പാത ഇരട്ടിക്കൽ, ദേശീയപാത നിർമാണം തുടങ്ങിയ വൻ പദ്ധതികൾക്കും കാലതാമസം ഉണ്ടാകും.

കേരള-തമിഴ്നാട് അതിർത്തിയിൽ വലിയ വാഹനങ്ങളുടെ നീണ്ട നിരയാണ് ഇപ്പോൾ. വാഹനങ്ങൾ ഓടാത്ത സ്ഥിതിയായാൽ വാഹന ഉടമകളും തൊഴിലാളികളും പ്രതിസന്ധിയിലാകും.

വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ക്രെഡായ് അടക്കമുള്ള സംഘടനകൾ രംഗത്തെത്തി. നിയന്ത്രണത്തിൽ ഇളവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് കഴിഞ്ഞ ദിവസം കത്തയച്ചിട്ടുണ്ട്. ഈ പ്രതിസന്ധി മറികടക്കാൻ ആയില്ലെങ്കിൽ നിർമാണ മേഖല തകരുമെന്നും പദ്ധതികൾ നിർത്തിവയ്ക്കേണ്ടി വരുമെന്നുമാണ് ആശങ്ക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375276/tamil-nadu-stone-ban-kerala-construction-crisis-vizhinjam)