---
title: "ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 60 ദിവസം ജയിലിൽ, 7 പ്രതികൾ ജാമ്യം തേടി ഹൈക്കോടതിയിൽ"
english_title: "ED Officials Attack Case: 7 CPM Workers Move High Court for Bail After 60 Days"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375308/ed-officials-attack-case-cpm-workers-bail-high-court-2026"
published_at: "2026-07-29T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69b48094095_download_(54).jpeg"
keywords: ["ED Attack Case", "CPM Workers", "High Court Bail", "Kochi"]
---

# ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 60 ദിവസം ജയിലിൽ, 7 പ്രതികൾ ജാമ്യം തേടി ഹൈക്കോടതിയിൽ

> **Lead Summary:** **കൊച്ചി**: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസത്തിലേറെ ജയിലിൽ കഴിഞ്ഞിട്ടും ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ സിപിഎം പ്രവർത്തകരായ 7 പ്രതികൾ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസാണിത്.

## Article Content

**കൊച്ചി**: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസത്തിലേറെ ജയിലിൽ കഴിഞ്ഞിട്ടും ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ സിപിഎം പ്രവർത്തകരായ 7 പ്രതികൾ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസാണിത്.

രണ്ടാഴ്ചക്കുള്ളിൽ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന 24 പ്രവർത്തകർ 60 ദിവസത്തിലേറെയായി ജയിലാണ്. സെഷൻസ് കോടതി രണ്ടുതവണയും ജാമ്യാപേക്ഷ തള്ളിയിരുന്നു. 5-ാം പ്രതി ശ്രീജിത്ത്, 7-ാം പ്രതി അനിൽകുമാർ, ഷഫീഖ്, കിരൺ, നിഷാദ്, ജീവൻ അടക്കമുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

പ്രതികൾക്കായി മുൻ ഡിജിപി ടി.എ. ഷാജി, എ.ജി. ഗോപാലകൃഷ്ണൻ കുറുപ്പ്, മുതിർന്ന അഭിഭാഷകരായ വിജയഭാനു, എസ്. രാജീവ് എന്നിവരുടെ നിരയാണ് ഹാജരാകുന്നത്. ജാമ്യം ലഭിക്കുന്നത് തടയാൻ ഭാഗിക കുറ്റപത്രം നൽകാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. കേസിൽ ഇഡി ശക്തമായി എതിർക്കാനും അസിസ്റ്റന്‍റ് സോളിസിറ്റർ ജനറലിനെ ഹാജരാക്കാനും തീരുമാനിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375308/ed-officials-attack-case-cpm-workers-bail-high-court-2026)