---
title: "സംസ്ഥാനത്ത് മഴ ശക്തമാകും: കോഴിക്കോട്, വയനാട്, കണ്ണൂരിൽ ഓറഞ്ച് അലർട്ട്"
english_title: "Heavy Rain Alert in Kerala: Orange Alert for Kozhikode, Wayanad, Kannur Till Sunday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375440/kerala-weather-alert-orange-yellow-rain-wind-2026"
published_at: "2026-07-30T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ac609c30e4_rain.jpeg"
keywords: ["Kerala Rain", "IMD Alert", "Orange Alert", "Yellow Alert", "Kozhikode", "Wayanad"]
---

# സംസ്ഥാനത്ത് മഴ ശക്തമാകും: കോഴിക്കോട്, വയനാട്, കണ്ണൂരിൽ ഓറഞ്ച് അലർട്ട്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ് എന്നീ 8 ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ഞായറാഴ്ചവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375440/kerala-weather-alert-orange-yellow-rain-wind-2026)