---
title: "വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് 2 വർഷം; 3 ഗ്രാമങ്ങളും 330 ജീവനുകളും നഷ്ടപ്പെട്ട ദുരന്തഭൂമി ഓർത്ത് നാട്"
english_title: "Wayanad Landslide 2nd Anniversary: Chooralmala Mundakkai Remembers 330 Lives Lost"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375464/wayanad-landslide-2nd-anniversary-chooralmala-mundakkai-330-lives"
published_at: "2026-07-30T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ade4b609e7_wa.jpg"
keywords: ["Wayanad Landslide", "Chooralmala", "Mundakkai", "Puthumala"]
---

# വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് 2 വർഷം; 3 ഗ്രാമങ്ങളും 330 ജീവനുകളും നഷ്ടപ്പെട്ട ദുരന്തഭൂമി ഓർത്ത് നാട്

> **Lead Summary:** **വയനാട്**: കേരളത്തിൻ്റെ ഉള്ള് പൊള്ളിച്ച ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം. ഔദ്യോഗിക കണക്ക് പ്രകാരം 298 പേരാണ് ദുരന്തത്തിൽ മരിച്ചത്. പിന്നീട് കാണാതായ 32 പേരെ കൂടി മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. ആകെ 330 ജീവനുകളാണ് നഷ്ടമായത്. ബാക്കി വന്നവരുടെ മനസ്സിലെ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല.

## Article Content

**വയനാട്**: കേരളത്തിൻ്റെ ഉള്ള് പൊള്ളിച്ച ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം. ഔദ്യോഗിക കണക്ക് പ്രകാരം 298 പേരാണ് ദുരന്തത്തിൽ മരിച്ചത്. പിന്നീട് കാണാതായ 32 പേരെ കൂടി മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. ആകെ 330 ജീവനുകളാണ് നഷ്ടമായത്. ബാക്കി വന്നവരുടെ മനസ്സിലെ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല.

ദുരന്തത്തിൻ്റെ രണ്ടാം വാർഷികത്തിൽ ജീവൻ നഷ്ടമായവരുടെ ഓർമ്മ പുതുക്കി പുത്തുമലയിലെ ഹൃദയഭൂമിയിൽ ഇന്ന് സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടന്നു. പുഞ്ചിരിമട്ടത്ത് നിന്ന് പൊട്ടിയിറങ്ങി മുണ്ടക്കൈയിലും ചൂരൽമലയിലും ആഞ്ഞടിച്ച ഉരുൾ മൂന്ന് ഗ്രാമങ്ങളെ മുഴുവൻ വിഴുങ്ങി. ആ കറുത്ത രാത്രിയിൽ നൂറുകണക്കിന് ജീവനുകളും മനുഷ്യരുടെ പ്രതീക്ഷകളും നഷ്ടമായി.

ഇന്ന് പുഞ്ചിരിമട്ടവും മുണ്ടക്കൈയും നിശ്ചലമാണ്. പഴയ ഗ്രാമങ്ങളുടെ ഒരു അടയാളവും അവിടെയില്ല. ഉരുൾ പൊട്ടലിൽ തകർന്ന കെട്ടിടങ്ങളും ആളൊഴിഞ്ഞ വീടുകളുമാണ് ഇപ്പോൾ അവശേഷിക്കുന്നത്.

ഒരു രാത്രി കൊണ്ട് വീടും വിലാസവും ജീവനും നഷ്ടപ്പെട്ടവരുടെ നിശ്ശബ്ദ ഓർമ്മകൾ പേറുകയാണ് ഈ ദുരന്തഭൂമി. ചൂരൽമലയിൽ നാട്ടുകാർ ഇല്ലെങ്കിലും വിനോദ സഞ്ചാരികൾ എത്തുന്നതിനാൽ ആ പ്രദേശം അതിജീവനത്തിന്റെ പാതയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375464/wayanad-landslide-2nd-anniversary-chooralmala-mundakkai-330-lives)