---
title: "പുനര്‍ജനി പദ്ധതി; മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ്"
english_title: "Punarjani Project: Kerala CM VD Satheesan Gets Clean Chit, No Evidence Says Vigilance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375471/punarjani-project-vd-satheesan-clean-chit-vigilance"
published_at: "2026-07-30T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ae2ae31921_download_(62).jpeg"
keywords: ["Punarjani Project", "VD Satheesan", "Ramesh Chennithala", "Vigilance"]
---

# പുനര്‍ജനി പദ്ധതി; മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ്

> **Lead Summary:** **തിരുവനന്തപുരം**: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്. വിഡി സതീശനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതോടെ സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചു.

## Article Content

**തിരുവനന്തപുരം**: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്. വിഡി സതീശനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതോടെ സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചു.

എറണാകുളം ആസ്ഥാനമായ മണപ്പാട്ട് ഫൗണ്ടേഷൻ വഴി പണം എത്തിയെന്നായിരുന്നു ആരോപണം. എന്നാൽ അതിൽ സതീശന് പങ്കുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. സതീശനെതിരായ വിജിലൻസ് അന്വേഷണം കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് തുടങ്ങിയത്.

എൽഡിഎഫ് സർക്കാർ കേസ് കേന്ദ്ര ഏജൻസികൾക്ക് വിടാൻ ഒരുങ്ങിയിരുന്നെങ്കിലും അത് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണം ഉയർന്നിരുന്നു. നേരത്തെ വിജിലൻസ് തെളിവ് കണ്ടെത്തിയിട്ടില്ലെന്നും വീണ്ടും നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375471/punarjani-project-vd-satheesan-clean-chit-vigilance)