---
title: "കണ്ണൂർ ചെറുപുഴയിൽ ഭീമൻ പാറക്കല്ലുകൾ ഉരുണ്ടിറങ്ങി; കൃഷിയിടങ്ങൾ നശിച്ചു, വീടുകൾക്ക് അപകട ഭീഷണി"
english_title: "Kannur Cherupuzha Landslide: Huge Boulders Roll Down Damaging Farms, Homes at Risk"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375481/kannur-cherupuzha-boulder-landslide-farms-destroyed"
published_at: "2026-07-30T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6aeaad90da4_kannuurrr.jpeg"
keywords: ["Kannur Landslide", "Cherupuzha", "Kattappally", "Kozhichal", "Heavy Rain"]
---

# കണ്ണൂർ ചെറുപുഴയിൽ ഭീമൻ പാറക്കല്ലുകൾ ഉരുണ്ടിറങ്ങി; കൃഷിയിടങ്ങൾ നശിച്ചു, വീടുകൾക്ക് അപകട ഭീഷണി

> **Lead Summary:** **കണ്ണൂർ**: കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ മേഖലയിൽ വൻ മണ്ണിടിച്ചിലും പാറയുരുളലും. നിരവധി കൂറ്റൻ പാറകളും മണ്ണും ഉരുണ്ടിറങ്ങി വ്യാപക നാശനഷ്ടമുണ്ടായി.

## Article Content

**കണ്ണൂർ**: കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ മേഖലയിൽ വൻ മണ്ണിടിച്ചിലും പാറയുരുളലും. നിരവധി കൂറ്റൻ പാറകളും മണ്ണും ഉരുണ്ടിറങ്ങി വ്യാപക നാശനഷ്ടമുണ്ടായി.

കട്ടപ്പുള്ളി-ശാന്തിപുരം റോഡിന് മുകൾഭാഗത്ത് പാലിക്കാമറ്റത്തിൽ രാധാകൃഷ്ണന്റെ കൃഷിയിടത്തിൽ നിന്നാണ് പാറകളും മണ്ണും ഉരുണ്ടിറങ്ങിയത്. കൂറ്റൻ മരങ്ങൾ കടപുഴകിയും തകർത്തുമാണ് ഭീമൻ പാറക്കല്ലുകൾ താഴേക്ക് പതിച്ചത്.തുടർന്ന് നിരപ്പേൽ അഗസ്റ്റിൻ, ജോസ് എന്നിവരുടെ കൃഷിയിടങ്ങളിലേക്ക് മണ്ണും കല്ലും പതിച്ച് കൃഷി വ്യാപകമായി നശിച്ചു.

വലിയ ശബ്ദത്തോടെയാണ് മണ്ണിടിച്ചിലുണ്ടായത്. സംഭവത്തിൽ താഴെയുള്ള ഭാഗങ്ങളിലെ നിരവധി കുടുംബങ്ങൾ ഭീതിയിലാണ്. വീടുകൾക്ക് ഗുരുതരമായ അപകട ഭീഷണി ഉയർന്നിട്ടുണ്ട്. പ്രദേശത്ത് ഇനിയും മണ്ണിടിച്ചിലും പാറയുരുളലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്ക ശക്തമാണ്. വർഷങ്ങൾക്ക് മുമ്പ് സമാനമായി പാറയുരുണ്ടുവീണ് വീടുകൾക്ക് നാശമുണ്ടായതിനാൽ നാട്ടുകാരുടെ ഭയം ഇരട്ടിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375481/kannur-cherupuzha-boulder-landslide-farms-destroyed)