---
title: "ശബരിമല നെയ് ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം ബോർഡ്"
english_title: "Sabarimala Ghee Scam: Devaswom Board Seeks Crime Branch Probe"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375687/sabarimala-ghee-scam-devaswom-board-seeks-crime-branch-probe"
published_at: "2026-07-31T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c37edaa60d_download_(4).jpeg"
keywords: ["Sabarimala", "Ghee Scam", "Milma", "Devaswom Board", "Crime Branch", "Pamba"]
---

# ശബരിമല നെയ് ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം ബോർഡ്

> **Lead Summary:** **തിരുവനന്തപുരം: **ശബരിമലയിലെ നെയ് ക്രമക്കേട് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി. നെയ് കൃത്രിമം എവിടെ വച്ചാണ് നടന്നതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

## Article Content

**തിരുവനന്തപുരം: **ശബരിമലയിലെ നെയ് ക്രമക്കേട് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി. നെയ് കൃത്രിമം എവിടെ വച്ചാണ് നടന്നതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

മിൽമയുടെ പാക്കറ്റുകളിലാണ് നെയ് ശബരിമലയിൽ എത്തിയത്. പമ്പയിലെ ലാബിൽ പരിശോധന നടത്തിയിട്ടുണ്ട്. എന്നാൽ പമ്പയിൽ വച്ചോ, കൊണ്ടുപോകുന്ന സമയത്തോ പാക്കറ്റുകൾ മാറ്റാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ വിശദമായ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375687/sabarimala-ghee-scam-devaswom-board-seeks-crime-branch-probe)