---
title: "KSRTC വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി നൽകണം; ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്"
english_title: "High Court Orders KSRTC to Consider Menstrual Leave for Women Conductors"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375737/high-court-ksrtc-women-conductors-menstrual-leave"
published_at: "2026-07-31T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c5b958a774_1000224201.jpg"
keywords: ["KSRTC", "Women Conductor", "Menstrual Leave"]
---

# KSRTC വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി നൽകണം; ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്ത് KSRTC ബസുകളിൽ ജോലി ചെയ്യുന്ന വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വനിതാ കണ്ടക്ടർമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം.

## Article Content

**കൊച്ചി: **സംസ്ഥാനത്ത് KSRTC ബസുകളിൽ ജോലി ചെയ്യുന്ന വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വനിതാ കണ്ടക്ടർമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം.

ആർത്തവാവധി സംബന്ധിച്ച് കാലതാമസം കൂടാതെ തീരുമാനമെടുക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ആർത്തവ സമയങ്ങളിൽ ദീർഘനേരം നിന്നും നടന്നും ജോലി ചെയ്യേണ്ടി വരുന്നത് ശാരീരികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.

KSRTC ഡിപ്പോകളിൽ വൃത്തിയുള്ള ശുചിമുറികൾ പോലും ലഭിക്കാത്തത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. പല ഡിപ്പോകളിലും ശുചിത്വമുള്ള ശൗചാലയങ്ങൾ, ആവശ്യത്തിന് വിശ്രമുറികൾ, ആർത്തവ മാലിന്യങ്ങൾ ശരിയായി സംസ്കരിക്കാനുള്ള സൗകര്യങ്ങൾ എന്നിവയുടെ അഭാവമുണ്ടെന്നും ഇത് ആർത്തവ സമയത്തെ ജോലിയെ കൂടുതൽ പ്രയാസകരമാക്കുന്നുവെന്നും ഹർജിക്കാർ വാദിച്ചു.

സ്ത്രീ ജീവനക്കാരുടെ ആരോഗ്യവും അന്തസ്സും സംരക്ഷിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും കോടതി നിരീക്ഷിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375737/high-court-ksrtc-women-conductors-menstrual-leave)