---
title: "സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; 3000 കരാർ ജീവനക്കാർക്ക് പണി പോകും"
english_title: "Kerala Survey Dept to Lay Off 3000 Contract Staff, Digital Resurvey to Halt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375741/kerala-survey-dept-3000-contract-staff-layoff-digital-resurvey"
published_at: "2026-07-31T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c5f7c3ad68_1000224210.jpg"
keywords: ["Survey Department", "Contract Staff", "Digital Resurvey"]
---

# സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; 3000 കരാർ ജീവനക്കാർക്ക് പണി പോകും

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാന സർവേ വകുപ്പിൽ നിന്ന് 3000 കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു. നാളെ മുതൽ ജോലിക്ക് വരേണ്ടതില്ലെന്ന് സർവേ ഡയറക്ടറുടെ നിർദേശം.

## Article Content

**തിരുവനന്തപുരം: **സംസ്ഥാന സർവേ വകുപ്പിൽ നിന്ന് 3000 കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു. നാളെ മുതൽ ജോലിക്ക് വരേണ്ടതില്ലെന്ന് സർവേ ഡയറക്ടറുടെ നിർദേശം.

4 മാസത്തെ ശമ്പളം കുടിശികയുള്ളപ്പോഴാണ് മുന്നറിയിപ്പില്ലാതെയുള്ള പിരിച്ചുവിടൽ. ഇതോടെ സംസ്ഥാനത്തെ ഡിജിറ്റൽ റീസർവേ പ്രവർത്തനങ്ങൾ പൂർണമായും നിലക്കും.

ഇന്നലെയാണ് കരാർ ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാനുള്ള ഉത്തരവിറങ്ങിയത്. വകുപ്പ് സർവേയർമാരെ സഹായിക്കാൻ ഏറ്റവും കുറഞ്ഞ ജീവനക്കാരെ മാത്രം നിലനിർത്തി ബാക്കിയുള്ളവരെ ഒഴിവാക്കാനാണ് നിർദേശം.

ഡിജിറ്റൽ റീസർവേക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 4000 കരാർ ജീവനക്കാരെയാണ് നിയമിച്ചത്. ഇതിൽ 3000 പേർക്കാണ് ഇപ്പോൾ പിരിച്ചുവിടൽ. നൂറ് ദിന കർമ്മ പരിപാടി കഴിഞ്ഞാൽ ബാക്കിയുള്ളവരെയും ഒഴിവാക്കാനാണ് തീരുമാനം.

കരാർ ജീവനക്കാരില്ലാതെ വകുപ്പിലെ സ്ഥിരം ജീവനക്കാരെ ഉപയോഗിച്ച് മാത്രം റീസർവേ പൂർത്തിയാക്കാൻ കഴിയില്ല. സംസ്ഥാനത്തെ 1666 വില്ലേജുകളിൽ 639 വില്ലേജുകളിലാണ് റീസർവേ നടക്കുന്നത്. ഇതിൽ 249 വില്ലേജുകളിൽ മാത്രമാണ് ജോലികൾ പൂർണമായും പൂർത്തിയായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375741/kerala-survey-dept-3000-contract-staff-layoff-digital-resurvey)