---
title: "ഓണത്തിന് പയ്യന്നൂർ ഖാദിയുടെ 'ഖാദി ഡ്യൂഒ'; 30% വിലക്കിഴിവിൽ ഷർട്ട്-മുണ്ട് കോമ്പോ"
english_title: "Payyanur Khadi Launches 'Khadi Duo' Combo for Onam with 30% Discount"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375748/payyanur-khadi-khadi-duo-onam-combo-30-percent-discount"
published_at: "2026-07-31T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c64d51a7d9_1000224223.jpg"
keywords: ["Payyanur Khadi", "Khadi Duo", "Khadi Combo"]
---

# ഓണത്തിന് പയ്യന്നൂർ ഖാദിയുടെ 'ഖാദി ഡ്യൂഒ'; 30% വിലക്കിഴിവിൽ ഷർട്ട്-മുണ്ട് കോമ്പോ

> **Lead Summary:** **കണ്ണൂർ: **ഓണക്കാലം വിപണിയെ കൊഴുപ്പിക്കാൻ പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ പുതിയ ഉൽപ്പന്നം 'ഖാദി ഡ്യൂഒ' വിപണിയിലെത്തി. ഷർട്ടും മുണ്ടും ഒരുമിച്ചുള്ള കോമ്പോ സെറ്റാണിത്.

## Article Content

**കണ്ണൂർ: **ഓണക്കാലം വിപണിയെ കൊഴുപ്പിക്കാൻ പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ പുതിയ ഉൽപ്പന്നം 'ഖാദി ഡ്യൂഒ' വിപണിയിലെത്തി. ഷർട്ടും മുണ്ടും ഒരുമിച്ചുള്ള കോമ്പോ സെറ്റാണിത്.

ജില്ലാ കലക്ടർ പി. വിഷ്ണുരാജ് കണ്ണൂർ പ്രൊജക്റ്റ് സർക്കിൾ ഇറിഗേഷൻ ജൂനിയർ സൂപ്രണ്ട് പി.സി റഫീക്കിന് നൽകിയാണ് ഖാദി ഡ്യൂഒയുടെ വിൽപ്പന ഉദ്ഘാടനം ചെയ്തത്.

ഖാദി മുണ്ടിന് യോജിച്ച ഷർട്ട് പീസുകൾ വേണമെന്ന ഉപഭോക്താക്കളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഈ കോമ്പോയിലൂടെ പരിഹരിച്ചത്. പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ സ്വന്തം തറികളിൽ നെയ്തെടുത്ത സെറ്റുകൾക്ക് 30 ശതമാനം വിലക്കിഴിവുമുണ്ട്.

കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ നടക്കുന്ന ഓണമേളയിൽ ഖാദി ഡ്യൂഒ ലഭ്യമാണ്. ആഗസ്റ്റ് 25 വരെ മേള തുടരും.

പരിപാടിയിൽ പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ കെ.വി രാജേഷ്, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഡയറക്ടർ സുഭാഷ് പി, പ്രൊജക്റ്റ് ഓഫീസർ ജിഷ കെ, അസിസ്റ്റന്റ് രജിസ്റ്റാർ അനിൽ കെ, വില്ലേജ് ഇൻഡസ്ട്രിസ് ഓഫീസർ ഫാറൂഖ് കെ വി, സൂപ്രണ്ടുമാരായ ദീപേഷ് നാരായണൻ, ശ്രീജിത്ത് ടി.വി, മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375748/payyanur-khadi-khadi-duo-onam-combo-30-percent-discount)