---
title: "യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ ജില്ലാ കൗൺസിൽ ആഗസ്റ്റ് 2ന് കണ്ണൂരിൽ; ഭരണസമിതി തിരഞ്ഞെടുപ്പ്"
english_title: "United Merchants Chamber District Council Meet on August 2 in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375750/united-merchants-chamber-district-council-kannur-aug-2"
published_at: "2026-07-31T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c66cc89012_1000224243.jpg"
keywords: ["United Merchants Chamber", "Traders", "Election"]
---

# യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ ജില്ലാ കൗൺസിൽ ആഗസ്റ്റ് 2ന് കണ്ണൂരിൽ; ഭരണസമിതി തിരഞ്ഞെടുപ്പ്

> **Lead Summary:** **കണ്ണൂർ: **യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ ജില്ലാ കൗൺസിലും ഭരണസമിതി തിരഞ്ഞെടുപ്പും ആഗസ്റ്റ് 2ന് കണ്ണൂരിൽ നടക്കും.

## Article Content

**കണ്ണൂർ: **യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ ജില്ലാ കൗൺസിലും ഭരണസമിതി തിരഞ്ഞെടുപ്പും ആഗസ്റ്റ് 2ന് കണ്ണൂരിൽ നടക്കും.

നോർത്ത് മലബാർ ചേംബർ ഹാളിൽ രാവിലെ 11 മണിക്ക് സംസ്ഥാന പ്രസിഡണ്ട് ജോബി.വി. ചുങ്കത്ത് ഉദ്ഘാടനം നിർവഹിക്കും.

എസ് എസ് എൽ സി, പ്ലസ് ടു, സി ബി എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെയും, കായിക മേഖലയിലും മറ്റും മികവ് തെളിയിച്ചവരെയും, യൂത്ത് വിങ്ങ് - വനിതാ വിങ്ങ് നേതാക്കളെയും ചടങ്ങിൽ അനുമോദിക്കും.

വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാനുള്ള നടപടികൾ, സംഘടനാ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് യോഗം വിശദമായി ചർച്ച ചെയ്ത് ഫലപ്രദമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് ടി എഫ് സെബാസ്റ്റ്യൻ, സെക്രട്ടറി ബുഷറ ചിറക്കൽ, ട്രഷറർ ജേക്കബ് ചോലമറ്റം, ടൗൺ യൂണിറ്റ് ജനറൽ സെക്രട്ടറി സിജി ജോൺ, കെ എം ബഷീർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375750/united-merchants-chamber-district-council-kannur-aug-2)