---
title: "ലോട്ടറി തൊഴിലാളികൾ ആഗസ്റ്റ് 5ന് കണ്ണൂരിൽ മാർച്ച്; കമ്മീഷൻ വെട്ടിക്കുറച്ചതിൽ പ്രതിഷേധം"
english_title: "Lottery Workers to Hold March and Dharna in Kannur on August 5 Demanding Commission Hike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375753/lottery-workers-citu-march-kannur-aug-5-commission"
published_at: "2026-07-31T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c68801dc38_1000224248.jpg"
keywords: ["Lottery Workers", "CITU", "Protest"]
---

# ലോട്ടറി തൊഴിലാളികൾ ആഗസ്റ്റ് 5ന് കണ്ണൂരിൽ മാർച്ച്; കമ്മീഷൻ വെട്ടിക്കുറച്ചതിൽ പ്രതിഷേധം

> **Lead Summary:** **കണ്ണൂർ: **ലോട്ടറി തൊഴിലാളി യൂണിയൻ CITU ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 5ന് ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ ഭാഗ്യക്കുറി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.

## Article Content

**കണ്ണൂർ: **ലോട്ടറി തൊഴിലാളി യൂണിയൻ CITU ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 5ന് ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ ഭാഗ്യക്കുറി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.

യൂണിയൻ ജില്ലാ സെക്രട്ടറി മടപ്പള്ളി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ്.

ഓണം ബമ്പർ ലോട്ടറി ടിക്കറ്റിന് ഏജൻ്റുമാർക്കും വിൽപ്പനക്കാർക്കും നൽകുന്ന കമ്മീഷൻ വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കുക, സമ്മാനാർഹമായതും വിൽപ്പന നടത്താത്തതുമായ ടിക്കറ്റുകൾ ഓഫീസുകളിൽ നിന്ന് മോഷണം പോയ സംഭവത്തിൽ കർശന നടപടി, വ്യാജ സമ്മാന ടിക്കറ്റുകൾ ഹാജരാക്കി തുക കൈക്കലാക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി, ഒറ്റ നമ്പർ ലോട്ടറി, ഓൺലൈൻ ലോട്ടറി, എഴുത്ത് ലോട്ടറി എന്നിവ കർശനമായി തടയുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കുന്നതിനാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ സെക്രട്ടറി ടി പ്രസാദ്, എൻ ദിനേശൻ, പി വിജയൻ, പി വി ശ്രീജ എന്നിവരും പങ്കെടുത്തു.

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375753/lottery-workers-citu-march-kannur-aug-5-commission)