---
title: "തെരുവുനായ ആക്രമണം: നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് ഹൈക്കോടതി"
english_title: "Local Bodies Liable to Pay Compensation for Stray Dog Attacks"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375789/high-court-stray-dog-attack-compensation-local-bodies-liable"
published_at: "2026-07-31T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c7f1092f2a_1000224287.jpg"
keywords: ["High Court", "Stray Dog", "Compensation"]
---

# തെരുവുനായ ആക്രമണം: നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് ഹൈക്കോടതി

> **Lead Summary:** **കൊച്ചി: **തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റാൽ നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

## Article Content

**കൊച്ചി: **തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റാൽ നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പരാതി ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് പഞ്ചായത്തിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ലെന്ന് കോടതി പറഞ്ഞു. തെരുവുനായകളെ നിയന്ത്രിക്കാൻ നിർബന്ധിത നടപടികൾ സ്വീകരിക്കാതിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. ധനക്കുറവ് ചൂണ്ടിക്കാട്ടി നിയമപരമായ ബാധ്യത ഒഴിവാക്കാനും കഴിയില്ല.

ഗ്രാമപഞ്ചായത്ത് നിയമപരമായ കടമ നിർവഹിച്ചില്ലെങ്കിൽ ടോർട്ട് നിയമപ്രകാരം നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

പൊതുനിരത്തുകൾ സുരക്ഷിതമായി ഉപയോഗിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. തെരുവുനായ ആക്രമണം ഒഴിവാക്കാനുള്ള നിയമപരമായ കടമ തദ്ദേശസ്ഥാപനങ്ങൾക്ക് ഉണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375789/high-court-stray-dog-attack-compensation-local-bodies-liable)