---
title: "അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ഉൾപ്പെടെ 7 ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത"
english_title: "IMD Alert: Heavy Rain and Winds Likely in 7 Kerala Districts Including Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375930/imd-rain-alert-kannur-7-districts-kerala-aug1"
published_at: "2026-08-01T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d95f63e89a_rain.jpeg"
keywords: ["Kerala Rain", "IMD Alert", "Kannur", "Kozhikode", "Wayanad", "Heavy Rain"]
---

# അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ഉൾപ്പെടെ 7 ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ അടുത്ത മൂന്ന് മണിക്കൂറിൽ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 7 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ അടുത്ത മൂന്ന് മണിക്കൂറിൽ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 7 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.

മറ്റു ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. മലയോര മേഖലകളിൽ ഇതിനോടകം മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375930/imd-rain-alert-kannur-7-districts-kerala-aug1)