---
title: "മഞ്ഞൂറയിൽ മീൻകുളത്തിൽ വീണ കർഷകൻ മരിച്ചു"
english_title: "Farmer Dies After Falling into Fish Pond in Manjoor, Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375944/wayanad-manjoor-farmer-dies-fish-pond-accident"
published_at: "2026-08-01T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6da11607a93_download_(1).jpeg"
keywords: ["Wayanad", "Manjoor", "Farmer Death", "Fish Pond Accident"]
---

# മഞ്ഞൂറയിൽ മീൻകുളത്തിൽ വീണ കർഷകൻ മരിച്ചു

> **Lead Summary:** **വയനാട്: **കൃഷിയിടത്തിലെ മീൻകുളത്തിന് സമീപം വീണനിലയിൽ കണ്ടെത്തിയ കർഷകൻ മരിച്ചു. മഞ്ഞൂറ മാങ്കോട്ട് ബെന്നി ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ കുളത്തിനടുത്തേക്ക് പോയ ബെന്നി തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ മോളി അന്വേഷിച്ചെത്തിയപ്പോഴാണ് വീണനിലയിൽ കണ്ടത്. ഉടൻ കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

## Article Content

**വയനാട്: **കൃഷിയിടത്തിലെ മീൻകുളത്തിന് സമീപം വീണനിലയിൽ കണ്ടെത്തിയ കർഷകൻ മരിച്ചു. മഞ്ഞൂറ മാങ്കോട്ട് ബെന്നി ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ കുളത്തിനടുത്തേക്ക് പോയ ബെന്നി തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ മോളി അന്വേഷിച്ചെത്തിയപ്പോഴാണ് വീണനിലയിൽ കണ്ടത്. ഉടൻ കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുളത്തിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീണതാണെന്നാണ് സംശയം.  ദേവസ്യ- പരേതയായ ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ കല്ലോടി പറമറ്റത്തില്‍ കുടുംബാംഗം. യു.കെയിൽ ഉള്ള ആല്‍ബിനും മെല്‍ബിനുമാണ് മക്കള്‍. മരുമകള്‍: ഹണി ആല്‍ബിന്‍. സഹോദരങ്ങള്‍: ഡെയ്‌സി പാലക്കത്തടത്തില്‍, സിബി സെബാസ്റ്റ്യന്‍ - ഏരിയ മാനേജര്‍, ദീപിക കൽപ്പറ്റ, ഷിന കളത്തിപറമ്പില്‍. സംസ്കാരം പിന്നീട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375944/wayanad-manjoor-farmer-dies-fish-pond-accident)