---
title: "വയനാട്ടിൽ മഴക്കെടുതി; ദുരിതാശ്വാസ ക്യാമ്പ് തുറന്നു, കൺട്രോൾ റൂമുകൾ സജീവം"
english_title: "Wayanad Opens Relief Camp as Heavy Rain Continues, Control Rooms Activated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375947/wayanad-relief-camp-opened-control-room-numbers"
published_at: "2026-08-01T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6da1b84ee3a_bfbgf.jpeg"
keywords: ["Wayanad", "Relief Camp", "Heavy Rain", "Landslide", "Kapuvayal"]
---

# വയനാട്ടിൽ മഴക്കെടുതി; ദുരിതാശ്വാസ ക്യാമ്പ് തുറന്നു, കൺട്രോൾ റൂമുകൾ സജീവം

> **Lead Summary:** **വയനാട്**: കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ജില്ല - താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂമുകളും പ്രവർത്തനം ആരംഭിച്ചു. ക്യാമ്പിലേക്ക് മാറ്റിയവർ: 1. കാവുമന്ദം വില്ലേജ് തയ്യിൽ ഉന്നതി: വെള്ളം കയറിയതിനെ തുടർന്ന് 8 കുടുംബങ്ങളിലെ 24 പേരെ കാപ്പുവയൽ ജി.എൽ.പി സ്കൂളിലേക്ക് മാറ്റി. ഇതിൽ 8 കുട്ടികളും ഒരു ഗർഭിണിയും ഉൾപ്പെടുന്നു. 2. ചെക്കണ്ണി കാട്ടുനായ്ക്ക ഉന്നതി: വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് 3 കുടുംബങ്ങളെ കാപ്പുവയൽ ജി.എൽ.പി സ്കൂളിലേക്ക് മാറ്റി. 4 പുരുഷന്മാർ, 3 സ്ത്രീകൾ, 2 കുട്ടികൾ എന്നിവരാണ് ക്യാമ്പിലുള്ളത്.

## Article Content

**വയനാട്**: കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ജില്ല - താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂമുകളും പ്രവർത്തനം ആരംഭിച്ചു. ക്യാമ്പിലേക്ക് മാറ്റിയവർ: 1. കാവുമന്ദം വില്ലേജ് തയ്യിൽ ഉന്നതി: വെള്ളം കയറിയതിനെ തുടർന്ന് 8 കുടുംബങ്ങളിലെ 24 പേരെ കാപ്പുവയൽ ജി.എൽ.പി സ്കൂളിലേക്ക് മാറ്റി. ഇതിൽ 8 കുട്ടികളും ഒരു ഗർഭിണിയും ഉൾപ്പെടുന്നു. 2. ചെക്കണ്ണി കാട്ടുനായ്ക്ക ഉന്നതി: വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് 3 കുടുംബങ്ങളെ കാപ്പുവയൽ ജി.എൽ.പി സ്കൂളിലേക്ക് മാറ്റി. 4 പുരുഷന്മാർ, 3 സ്ത്രീകൾ, 2 കുട്ടികൾ എന്നിവരാണ് ക്യാമ്പിലുള്ളത്.

ജില്ല - താലൂക്ക് കൺട്രോൾ റൂം നമ്പറുകൾ:

- ജില്ലാതല കൺട്രോൾ റൂം: 04936 204151, 9526804151, 8078409770

- വൈത്തിരി താലൂക്ക്: 04936 256100, 04936 255229, 8590842965, 9447097705

- ബത്തേരി താലൂക്ക്: 04936 220296, 04936 223355, 6238461385, 9447097707

- മാനന്തവാടി താലൂക്ക്: 04935 240231, 04935 241111, 9446637748, 9447097704

പൊതുജനങ്ങൾക്ക് 1077 എന്ന ടോൾഫ്രീ നമ്പറിലും ബന്ധപ്പെടാം. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ ക്യാമ്പുകളിലേക്ക് മാറണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375947/wayanad-relief-camp-opened-control-room-numbers)