---
title: "കൊണ്ടോട്ടിയിൽ 4 വയസ്സുകാരൻ തോട്ടിൽ മുങ്ങിമരിച്ചു; മഴക്കെടുതിയിൽ സംസ്ഥാനത്ത് 5 മരണം"
english_title: "4-Year-Old Boy Drowns in Kondotty, Rain Havoc Claims 5 Lives in Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375958/kondotty-boy-drowns-rain-havoc-kerala-5-dead"
published_at: "2026-08-01T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dad9c4fd5d_1000224811.jpg"
keywords: ["Kerala Rain", "Landslide", "Flood"]
---

# കൊണ്ടോട്ടിയിൽ 4 വയസ്സുകാരൻ തോട്ടിൽ മുങ്ങിമരിച്ചു; മഴക്കെടുതിയിൽ സംസ്ഥാനത്ത് 5 മരണം

> **Lead Summary:** **മലപ്പുറം: **കൊണ്ടോട്ടിയിൽ നാല് വയസ്സുകാരൻ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മരിച്ചു. നീറാട് തോടിലാണ് ദാരുണ അപകടം.

## Article Content

**മലപ്പുറം: **കൊണ്ടോട്ടിയിൽ നാല് വയസ്സുകാരൻ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മരിച്ചു. നീറാട് തോടിലാണ് ദാരുണ അപകടം.

തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഒഴുക്കിൽപ്പെട്ട് പോകുന്നത് കണ്ട നാട്ടുകാർ ഉടൻ രക്ഷപ്പെടുത്തി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 5 ആയി.

*മറ്റ് മഴക്കെടുതി മരണങ്ങൾ:*

1. *കോട്ടയം പൂഞ്ഞാർ തെക്കേക്കര*: പയ്യാനിത്തോട്ടത്തിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് മണക്കാട്ട് റെജീനയും മകൻ ജോസഫിൻ ജോണിയും മരിച്ചു.

2. *ഇടുക്കി കുടയത്തൂർ അടൂർമല*: പുലർച്ചെ 2 മണിയോടെ ഉണ്ടായ ഉരുൾപൊട്ടലിൽ വീട് മണ്ണിനടിയിലായി. മഷിക്കല്ലേൽ സുമതി മരിച്ചു. ഭർത്താവ് രവിയും മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം കണ്ടെടുത്തത്.

3. *വാഗമൺ കോലാഹലമേട്*: വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലയിലും ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375958/kondotty-boy-drowns-rain-havoc-kerala-5-dead)