---
title: "മഴക്കെടുതി: ഏത് സാഹചര്യവും നേരിടാൻ സജ്ജം, പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുമെന്ന് മുഖ്യമന്ത്രി"
english_title: "CM VD Satheesan: Govt Ready to Handle Any Situation Amid Heavy Rain in Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375968/cm-vd-satheesan-kerala-rain-disaster-relief-measures"
published_at: "2026-08-01T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6db4cdcaf65_1000224826.jpg"
keywords: ["VD Satheesan", "Kerala Rain", "Landslide", "Disaster Management"]
---

# മഴക്കെടുതി: ഏത് സാഹചര്യവും നേരിടാൻ സജ്ജം, പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുമെന്ന് മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഏത് ദുരന്തവും നേരിടാൻ എൻ.ഡി.ആർ.എഫും പൊലീസും ഉൾപ്പെടെയുള്ള സേനകൾ സജ്ജമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഏത് ദുരന്തവും നേരിടാൻ എൻ.ഡി.ആർ.എഫും പൊലീസും ഉൾപ്പെടെയുള്ള സേനകൾ സജ്ജമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും. ഇന്ന് രാവിലെ 11 മണിക്ക് ജില്ലാ കളക്ടർമാരുടെ യോഗം റവന്യൂ മന്ത്രി വിളിച്ചിട്ടുണ്ട്. റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർമാർ എന്നിവരുമായി മുഖ്യമന്ത്രി ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകുകയും ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്യപ്പെട്ടതുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് കാരണം.

*മഴക്കെടുതിയിൽ 3 മരണം*

1. *ഇടുക്കി കുടയത്തൂർ അടൂർമല*: ഉരുൾപൊട്ടലിൽ വീട്ടമ്മ മരിച്ചു.

2. *കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്*: വീടിന് മുകളിൽ മണ്ണിടിഞ്ഞ് യുവാവ് മരിച്ചു. അമ്മയെ കാണാതായി.

3. *വാഗമൺ കോലാഹലമേട്*: മണ്ണിടിച്ചിലിൽ 72 കാരൻ മരിച്ചു.

*പത്തനംതിട്ട റാന്നിയിൽ സ്ഥിതി ഗുരുതരം*

റാന്നിയിൽ റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ആശങ്ക നിലനിൽക്കുന്നു.

മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അടിയന്തര സഹായത്തിന് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375968/cm-vd-satheesan-kerala-rain-disaster-relief-measures)