---
title: "കണ്ണൂരിൽ റെഡ് അലേര്‍ട്ട്; ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഡിഡിഎംഎ യോഗം, മുന്‍കരുതലുകള്‍ ശക്തമാക്കി"
english_title: "Red Alert in Kannur: DDMA Meeting Held, Collector Reviews Preparedness"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375974/red-alert-kannur-ddma-meeting-collector-vishnuraj"
published_at: "2026-08-01T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6db854e12f4_1000224838.jpg"
keywords: ["Red Alert", "DDMA", "Disaster Management"]
---

# കണ്ണൂരിൽ റെഡ് അലേര്‍ട്ട്; ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഡിഡിഎംഎ യോഗം, മുന്‍കരുതലുകള്‍ ശക്തമാക്കി

> **Lead Summary:** **കണ്ണൂർ: **ജില്ലയിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ കലക്ടർ പി. വിഷ്ണുരാജിന്റെ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

## Article Content

**കണ്ണൂർ: **ജില്ലയിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ കലക്ടർ പി. വിഷ്ണുരാജിന്റെ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

ഏതാനും ദിവസങ്ങളായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ സ്വീകരിച്ച മുന്‍കരുതല്‍ നടപടികൾ ഡിഡിഎംഎ ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അവലോകനം ചെയ്തു.

*യോഗത്തിലെ പ്രധാന തീരുമാനങ്ങൾ:*

1. *അടിയന്തര സജ്ജീകരണങ്ങൾ*: മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, വെള്ളക്കെട്ട്, ഗതാഗത തടസ്സം എന്നിവ ഉണ്ടാവാനിടയുള്ള പ്രദേശങ്ങളിൽ അടിയന്തര നടപടികൾ ഒരുക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം.

2. *ക്യാംപുകൾ*: ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി താൽക്കാലിക ദുരിതാശ്വാസ ക്യാംപുകൾ ഒരുക്കണം.

3. *ജാഗ്രതാ നിർദ്ദേശം*: പഴശ്ശി ഡാം പ്രദേശത്തെ തീരനിവാസികൾക്കും കടൽത്തീരത്തും പുഴയോരത്തും താമസിക്കുന്നവർക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകി.

4. *അപകട മരങ്ങൾ*: ശക്തമായ കാറ്റിനുള്ള സാധ്യത കണക്കിലെടുത്ത് അപകടസാധ്യതയുള്ള മരങ്ങൾ ഉടൻ മുറിച്ചുനീക്കണം.

ഓൺലൈനായി ചേർന്ന യോഗത്തിൽ എഡിഎം പി.എൻ. പുരുഷോത്തമൻ, ഡിഡിഎംഎ ഡെപ്യൂട്ടി കലക്ടർ കെ.കെ. സുബൈർ, തഹസിൽദാരന്മാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375974/red-alert-kannur-ddma-meeting-collector-vishnuraj)