---
title: "കർണാടക വനത്തിൽ ഉരുൾപൊട്ടൽ: പുളിങ്ങോമിൽ കാര്യങ്കോട് പുഴയിൽ വെള്ളം ഉയർന്നു; 5 കുടുംബങ്ങളെ മാറ്റി"
english_title: "Landslide in Karnataka Forest Raises Water Level in Karyangode River, 5 Families Shifted in Pulingome"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375979/karnataka-landslide-karyangode-river-pulingome-families-shifted"
published_at: "2026-08-01T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dba6c63b8b_1000224856.jpg"
keywords: ["Karyangode River", "Karnataka Landslide", "Flood Alert"]
---

# കർണാടക വനത്തിൽ ഉരുൾപൊട്ടൽ: പുളിങ്ങോമിൽ കാര്യങ്കോട് പുഴയിൽ വെള്ളം ഉയർന്നു; 5 കുടുംബങ്ങളെ മാറ്റി

> **Lead Summary:** **കണ്ണൂർ: **കർണാടക ഫോറസ്റ്റിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് പുളിങ്ങോം വില്ലേജിലെ കാര്യങ്കോട് പുഴയിൽ അനിയന്ത്രിതമായി വെള്ളം കയറി.

## Article Content

**കണ്ണൂർ: **കർണാടക ഫോറസ്റ്റിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് പുളിങ്ങോം വില്ലേജിലെ കാര്യങ്കോട് പുഴയിൽ അനിയന്ത്രിതമായി വെള്ളം കയറി.

മുൻകരുതലിന്റെ ഭാഗമായി കോഴിച്ചാൽ ഇടക്കോളനിയിലെ തുരുത്തിൽ താമസിക്കുന്ന 5 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കാനം വയൽ കോളനിയിൽ പുഴയോട് ചേർന്ന് താമസിക്കുന്ന 2 കുടുംബങ്ങളോടും സുരക്ഷിത സ്ഥലത്തേക്ക് മാറാൻ നിർദ്ദേശം നൽകി.

വില്ലേജ് പരിധിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375979/karnataka-landslide-karyangode-river-pulingome-families-shifted)