---
title: "ബാവലിപ്പുഴ കരകവിഞ്ഞു ; പാൽച്ചുരം ഉന്നതിയിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു"
english_title: "Bavalipuzha Overflows: Families Shifted from Palchuram Unnathi, Landslide Clearance Begins"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375985/bavalipuzha-overflow-palchuram-unnathi-families-shifted"
published_at: "2026-08-01T15:06:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dbe6309727_1000224863.jpg"
keywords: ["Bavalipuzha", "Palchuram", "Kottiyoor", "Landslide"]
---

# ബാവലിപ്പുഴ കരകവിഞ്ഞു ; പാൽച്ചുരം ഉന്നതിയിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

> **Lead Summary:** **കണ്ണൂർ: **ബാവലിപ്പുഴ നിറഞ്ഞൊഴുകുന്നതിനാൽ പാൽച്ചുരം ഉന്നതിയിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്. ഇതേ തുടർന്ന് സാധ്യതയുള്ള കുടുംബങ്ങളോട് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാൻ അധികൃതർ നിർദ്ദേശം നൽകി.

## Article Content

**കണ്ണൂർ: **ബാവലിപ്പുഴ നിറഞ്ഞൊഴുകുന്നതിനാൽ പാൽച്ചുരം ഉന്നതിയിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്. ഇതേ തുടർന്ന് സാധ്യതയുള്ള കുടുംബങ്ങളോട് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാൻ അധികൃതർ നിർദ്ദേശം നൽകി.

ഉന്നതി നിവാസികൾ വീട്ടുസാധനങ്ങൾ ഇതിനകം തന്നെ ബന്ധുവീടുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അറിയിച്ചു.

അതേസമയം, പാൽച്ചുരത്ത് മണ്ണിടിഞ്ഞ് വീണ സ്ഥലത്തെ മണ്ണും കല്ലും നീക്കാനുള്ള നടപടികൾ കൊട്ടിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

മഴ തുടരുന്ന സാഹചര്യത്തിൽ പുഴയോരങ്ങളിലും മലയോരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375985/bavalipuzha-overflow-palchuram-unnathi-families-shifted)