---
title: "സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 7 ആയി; മലപ്പുറത്ത് രണ്ടര വയസുകാരനും നാല് വയസുകാരനും ഒഴുക്കിൽപ്പെട്ട് മരിച്ചു"
english_title: "Kerala Rain Havoc: 7 Dead Including 3 Children, Ranni Faces Severe Flooding"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376021/kerala-rain-death-toll-7-children-drown-ranni-flood"
published_at: "2026-08-01T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dd45be43a7_1000224904.jpg"
keywords: ["Landslide", "Flood", "Child Death"]
---

# സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 7 ആയി; മലപ്പുറത്ത് രണ്ടര വയസുകാരനും നാല് വയസുകാരനും ഒഴുക്കിൽപ്പെട്ട് മരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ശക്തമായ മഴയിൽ ദുരന്തങ്ങൾ വർധിക്കുന്നു. ഇന്ന് മാത്രം 7 പേരാണ് വിവിധ അപകടങ്ങളിൽ മരണപ്പെട്ടത്. ഇതിൽ 3 പേർ കുട്ടികളാണ്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ശക്തമായ മഴയിൽ ദുരന്തങ്ങൾ വർധിക്കുന്നു. ഇന്ന് മാത്രം 7 പേരാണ് വിവിധ അപകടങ്ങളിൽ മരണപ്പെട്ടത്. ഇതിൽ 3 പേർ കുട്ടികളാണ്.

*മലപ്പുറത്ത് 2 കുട്ടികൾക്ക് ദാരുണാന്ത്യം*

1. *വണ്ടൂർ തിരുവാലി*: കണ്ടമംഗലത്ത് തോടരികിൽ കളിക്കുകയായിരുന്ന 2.5 വയസുകാരൻ അബ്ദുൽ മുഹയിൻ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. കണ്ടമംഗലം നൊട്ടൻ വീട്ടിൽ സെയ്താലിയുടെ മകനാണ്.

2. *കൊണ്ടോട്ടി നീറാട്*: 4 വയസുകാരൻ തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണു. നാട്ടുകാർ ഉടൻ രക്ഷപ്പെടുത്തി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

 *കോട്ടയത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു*

*പുതുപ്പള്ളി*: ഞാലിയാകുഴി എം.ജി.എം സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മിലൻ കെ. ഷിജു (11) വീടിന് സമീപത്തെ ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ കുഴിയിലെ വെള്ളക്കെട്ടിൽ സഹോദരിയോടൊപ്പം കുളിക്കുമ്പോൾ മുങ്ങി മരിച്ചു. ഉടൻ മന്ദിരം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാകത്താനം ചക്കൻചിറ പേരുക്കുന്നേൽ കാട്ടാമ്പാക്കൽ ഷിജുവിന്റെ മകനാണ്.

 *ഇടുക്കി, പത്തനംതിട്ടയിൽ ഉരുൾപൊട്ടൽ*

1. *പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്*: ഉരുൾപൊട്ടി വീടിനു മുകളിൽ മണ്ണ് വീണ് ജോസഫ് ജോണി (24), അമ്മ റജീന എന്നിവർ മരിച്ചു.

2. *ഇടുക്കി കുടയത്തൂർ അടൂർമല*: ഉരുൾപൊട്ടലിൽ സുമതി മരിച്ചു. 2 പേരെ രക്ഷപ്പെടുത്തി.

3. *ഇടുക്കി കോലാഹലമേട്*: മണ്ണിടിഞ്ഞ് വീടിനു മുകളിൽ വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു.

*റാന്നിയിൽ സ്ഥിതി ഗുരുതരം*

പത്തനംതിട്ട റാന്നിയിൽ വീടുകളും റോഡുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലാണ്. ളാഹയിൽ 25 സെ.മീ, പീരുമേട്, തൊടുപുഴ എന്നിവിടങ്ങളിൽ 21 സെ.മീ മഴയാണ് ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376021/kerala-rain-death-toll-7-children-drown-ranni-flood)