---
title: "പഴശ്ശി ഡാം ഷട്ടറുകൾ 4 മീറ്ററായി ഉയർത്തും; ബാവലിപ്പുഴ, വളപട്ടണം പുഴ കരകളിൽ ജാഗ്രത"
english_title: "Pazhassi Dam Shutters to be Raised to 4 Meters, Alert Issued for Riverbanks in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376025/pazhassi-dam-shutters-raised-alert-kannur-riverbanks"
published_at: "2026-08-01T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ddbf2d3c27_1000224922.jpg"
keywords: ["Pazhassi Dam", "Kannur Flood", "Bavalipuzha", "Rain Alert"]
---

# പഴശ്ശി ഡാം ഷട്ടറുകൾ 4 മീറ്ററായി ഉയർത്തും; ബാവലിപ്പുഴ, വളപട്ടണം പുഴ കരകളിൽ ജാഗ്രത

> **Lead Summary:** **കണ്ണൂർ: **സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ പഴശ്ശി ഡാമിലേക്കുള്ള നീരൊഴുക്ക് വലിയ തോതിൽ വർധിച്ചു.

## Article Content

**കണ്ണൂർ: **സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ പഴശ്ശി ഡാമിലേക്കുള്ള നീരൊഴുക്ക് വലിയ തോതിൽ വർധിച്ചു.

ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ 15 ഷട്ടറുകൾ കൂടുതൽ ഉയർത്തും. നിലവിൽ 3.5 മീറ്റർ ഉയർത്തിയ ഷട്ടറുകൾ ക്രമാനുഗതമായി 4 മീറ്ററായി ഉയർത്താനാണ് തീരുമാനം.

ഇതേത്തുടർന്ന് ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളായ പടിയൂർ, പായം, വിളമന, കീഴൂർ, വയത്തൂർ, ചാവശ്ശേരി എന്നിവിടങ്ങളിലും ബാവലിപ്പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

അതുപോലെ, ഡാമിൽ നിന്ന് വെള്ളം ഒഴുകുന്ന വളപട്ടണം പുഴയുടെ കരകളായ പടിയൂർ, ചാവശ്ശേരി, പൊറോറ, എളയന്നൂർ, കൊട്ടാരം, മണ്ണൂർ എന്നിവിടങ്ങളിലെ തീരവാസികളും സുരക്ഷിതരായിരിക്കണമെന്ന് അധികൃതർ അറിയിച്ചു.

വെള്ളം കൂടുതൽ തുറന്നുവിടുന്നതിനാൽ പുഴയോരങ്ങളിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376025/pazhassi-dam-shutters-raised-alert-kannur-riverbanks)