---
title: "വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ 33കാരൻ മുങ്ങിമരിച്ചു"
english_title: "33-Year-Old Man Drowns in Vamanapuram River While Bathing in Thiruvananthapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376174/vamanapuram-river-youth-drowns-thiruvananthapuram"
published_at: "2026-08-02T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6efe6a3ec14_1000225113.jpg"
keywords: ["Vamanapuram River", "Fire Force", "Accident"]
---

# വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ 33കാരൻ മുങ്ങിമരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ അകപ്പെട്ട് മുങ്ങിമരിച്ചു. വേങ്കവിള തയ്ക്കാട് സ്വദേശി അഖിൽ എ. ജെ ആണ് മരിച്ചത്.

## Article Content

**തിരുവനന്തപുരം: **വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ അകപ്പെട്ട് മുങ്ങിമരിച്ചു. വേങ്കവിള തയ്ക്കാട് സ്വദേശി അഖിൽ എ. ജെ ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെയാണ് സംഭവം. അഖിലും സുഹൃത്തുക്കളായ 4 പേരും ചേർന്ന് വാമനപുരം നദിയിലെ ചെല്ലഞ്ചി പാലത്തിനു സമീപം സപ്തപുരം കുളിക്കടവിൽ കുളിക്കാനിറങ്ങി.

കുളിക്കുന്നതിനിടെ അഖിൽ കയത്തിൽ പെട്ടു. സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ നാട്ടുകാർ ഓടിക്കൂടി. തുടർന്ന് വിവരം ഫയർഫോഴ്സിനെ അറിയിച്ചു.

വിതുരയിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേനയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376174/vamanapuram-river-youth-drowns-thiruvananthapuram)