---
title: "കോൺഗ്രസ് സേവാദൾ നേതാവ് അഹമ്മദ് കുട്ടി അനുസ്മരണം കണ്ണൂരിൽ നടന്നു "
english_title: "Congress Sevadal Leader Ahmedkutty Memorial Held at Kannur DCC Office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376192/ahmedkutty-memorial-kannur-dcc-sevadal"
published_at: "2026-08-02T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f0e4a88b4d_1000225184.jpg"
keywords: ["Congress Sevadal", "Kannur DCC", "Martin George"]
---

# കോൺഗ്രസ് സേവാദൾ നേതാവ് അഹമ്മദ് കുട്ടി അനുസ്മരണം കണ്ണൂരിൽ നടന്നു 

> **Lead Summary:** **കണ്ണൂർ: **കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന അഹമ്മദ് കുട്ടിയുടെ അനുസ്മരണ ചടങ്ങ് കണ്ണൂർ ഡിസിസി ഓഫീസിൽ നടന്നു.

## Article Content

**കണ്ണൂർ: **കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന അഹമ്മദ് കുട്ടിയുടെ അനുസ്മരണ ചടങ്ങ് കണ്ണൂർ ഡിസിസി ഓഫീസിൽ നടന്നു.

ചടങ്ങ് ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. സേവാദൾ ജില്ലാ പ്രസിഡണ്ട് മധു എരമം അധ്യക്ഷത വഹിച്ചു.

സുധീർകുമാർ കെ.പി, നാരായണൻ പി.കെ, മൂസ പള്ളിപറമ്പ്, മഷൂക്ക് സി.പി, ഇന്ദിര പി.കെ, സുബൈദ സി.പി, സുകുമാരൻ എം.കെ, ശ്രീജിത്ത് പൊങ്ങാടൻ, ബൈജു പി, അബ്ദുൾ അസീസ് കെ.കെ എന്നിവർ സംസാരിച്ചു.

അഹമ്മദ് കുട്ടിയുടെ രാഷ്ട്രീയ ജീവിതവും പൊതുപ്രവർത്തനങ്ങളും ചടങ്ങിൽ അനുസ്മരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376192/ahmedkutty-memorial-kannur-dcc-sevadal)