---
title: "കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്; ശക്തമായ കാറ്റും കടൽക്ഷോഭവും"
english_title: "Fishing Ban Along Kerala Coast on Aug 2 and 3 Due to Strong Winds and Rough Sea"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376193/kerala-fishing-ban-aug-2-3-strong-wind-warning-imd"
published_at: "2026-08-02T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f10d6318b2_1000213091.jpg"
keywords: ["Fishing Ban", "Kerala Coast", "Fishermen Alert"]
---

# കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്; ശക്തമായ കാറ്റും കടൽക്ഷോഭവും

> **Lead Summary:** **തിരുവനന്തപുരം: **കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും അതായത് 02/08/2026, 03/08/2026 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും അതായത് 02/08/2026, 03/08/2026 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ തീയതികളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

*പ്രത്യേക ജാഗ്രത നിർദേശം*

1. *02/08/2026 മുതൽ 06/08/2026 വരെ*: മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും കാറ്റ് വീശാൻ സാധ്യത.

2. *02/08/2026*: തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി, തെക്കൻ ശ്രീലങ്കൻ തീരം, ലക്ഷദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40-50 കി.മീ, ചിലപ്പോൾ 60 കി.മീ വരെ കാറ്റ്.

3. *03/08/2026*: ലക്ഷദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40-50 കി.മീ, ചിലപ്പോൾ 60 കി.മീ വരെ കാറ്റ്.

4. *04/08/2026 മുതൽ 06/08/2026 വരെ*: തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40-50 കി.മീ, ചിലപ്പോൾ 60 കി.മീ വരെ കാറ്റ്.

മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്. കടലിൽ പോകുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഡിഎംഎ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376193/kerala-fishing-ban-aug-2-3-strong-wind-warning-imd)