---
title: "പേരിയ നിടുംപൊയിൽ റോഡിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു"
english_title: "Landslide Blocks Periya Nidumpoyil Road in Kannur, Traffic Disrupted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376204/periya-nidumpoyil-road-landslide-traffic-blocked-kannur"
published_at: "2026-08-02T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f1a9255a0f_1000225235.jpg"
keywords: ["Periya Landslide", "Nidumpoyil Road", "Traffic Block"]
---

# പേരിയ നിടുംപൊയിൽ റോഡിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** **കണ്ണൂർ: **പേരിയ - നിടുംപൊയിൽ റോഡിൽ ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഇതോടെ റോഡിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

## Article Content

**കണ്ണൂർ: **പേരിയ - നിടുംപൊയിൽ റോഡിൽ ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഇതോടെ റോഡിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

മണ്ണിടിഞ്ഞു വീണ ഭാഗത്ത് ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.

പാലച്ചുരം റോഡ് അടച്ചതുകാരണം ഈ വഴി തിരിച്ചുവിട്ടിരുന്ന വാഹനങ്ങളാണ് ഇപ്പോൾ ഇവിടെയും കുടുങ്ങിയത്.

റോഡിലെ കല്ലും മണ്ണും നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

കനത്ത മഴ തുടരുന്നതിനാൽ മലയോര മേഖലകളിൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376204/periya-nidumpoyil-road-landslide-traffic-blocked-kannur)