---
title: "വയനാട്ടിലേക്ക് ബദൽ യാത്രാ ക്രമീകരണം ഏർപ്പെടുത്തി"
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376234/wayanad"
published_at: "2026-08-02T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f4f0156350_images_(1).jpeg"
keywords: ["Rain", "Wayanad"]
---

# വയനാട്ടിലേക്ക് ബദൽ യാത്രാ ക്രമീകരണം ഏർപ്പെടുത്തി

> **Lead Summary:** **വയനാട്**: കനത്ത മഴയെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ കാരണം പാൽച്ചുരം റോഡ് പൂർണ്ണമായും അടച്ചതിനാൽ വയനാട്ടിലേക്ക് ബദൽ യാത്രാ ക്രമീകരണം ഏർപ്പെടുത്തി.​ഉരുൾപൊട്ടലിനെത്തുടർന്ന് അടിഞ്ഞുകൂടിയ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്ത് നെടുംപൊയിൽ ചുരം റോഡ് നിലവിൽ ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്.

## Article Content

**വയനാട്**: കനത്ത മഴയെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ കാരണം പാൽച്ചുരം റോഡ് പൂർണ്ണമായും അടച്ചതിനാൽ വയനാട്ടിലേക്ക് ബദൽ യാത്രാ ക്രമീകരണം ഏർപ്പെടുത്തി.​ഉരുൾപൊട്ടലിനെത്തുടർന്ന് അടിഞ്ഞുകൂടിയ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്ത് നെടുംപൊയിൽ ചുരം റോഡ് നിലവിൽ ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്.

നെടുംപൊയിൽ വഴിയുള്ള വാഹനസഞ്ചാരം തുടരുന്നുണ്ടെങ്കിലും, ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടായാൽ രണ്ട് ബദൽ പാതകൾ ഉപയോഗിക്കാം.

1.​ ​കണ്ണൂർ ഭാഗത്തുനിന്നും വരുന്നവർക്ക്, കണ്ണവം- ചെറുവാഞ്ചേരി- നാദാപുരം-കുറ്റ്യാടി ചുരം റോഡ് വഴി മാനന്തവാടിയിലേക്ക് പോകാം.

2.​തലശ്ശേരി ഭാഗത്തുനിന്നും വരുന്നവർക്ക്,

പള്ളൂർ-നാദാപുരം- കുറ്റ്യാടി-മാനന്തവാടി റോഡും ഉപയോഗിക്കാം.

പ്രതികൂല കാലാവസ്ഥയിൽ വയനാട്ടിലേക്കുള്ള യാത്ര ജനങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോരിറ്റി ചെയർമാനായ ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376234/wayanad)