---
title: "സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്"
english_title: "IMD Issues Orange Alert in 10 Kerala Districts for Aug 3 Due to Heavy Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376301/kerala-imd-orange-alert-10-districts-heavy-rain-aug3"
published_at: "2026-08-03T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70280fa015c_rain.jpeg"
keywords: ["Kerala Rain", "Orange Alert", "Yellow Alert", "IMD", "Heavy Rain", "KSDMA"]
---

# സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

> **Lead Summary:** **തിരുവനന്തപുരം: **കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ പ്രവചനത്തിൽ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്.ഓറഞ്ച് അലർട്ട് - 03/08/2026 പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്.

## Article Content

**തിരുവനന്തപുരം: **കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ പ്രവചനത്തിൽ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്.ഓറഞ്ച് അലർട്ട് - 03/08/2026 പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്.

24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടു കൂടിയ മഴയുണ്ടാകും. മഞ്ഞ അലർട്ട് 03/08/2026: തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട് 04/08/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 06/08/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 07/08/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്ഈ  ജില്ലകളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ശക്തമായ മഴയ്ക്ക് സാധ്യത.

ജാഗ്രത നിർദേശങ്ങൾ

- ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം.

- നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത.

- ശക്തമായ കാറ്റിന് സാധ്യത. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം.

- നദികളിലും ജലാശയങ്ങളിലും ഇറങ്ങരുത്. വെള്ളച്ചാട്ടങ്ങളിലേക്കും മലയോര മേഖലകളിലേക്കുമുള്ള യാത്രകൾ ഒഴിവാക്കണം.

- അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക. റോഡുകളിൽ ജാഗ്രത പാലിക്കുക.

സഹായത്തിനായി 24_7 പ്രവർത്തിക്കുന്ന കൺട്രോൾ റൂം: 1077, 1070

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376301/kerala-imd-orange-alert-10-districts-heavy-rain-aug3)