---
title: "എസ്എടി ആശുപത്രിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി"
english_title: "Newborn Found in Toilet at SAT Hospital Thiruvananthapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376303/sat-hospital-newborn-found-toilet-thiruvananthapuram"
published_at: "2026-08-03T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a702a1c7d83b_fdfgdfdfgcghgh.jpeg"
keywords: ["SAT Hospital", "Thiruvananthapuram", "Newborn", "Police"]
---

# എസ്എടി ആശുപത്രിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **തിരുവനന്തപുരം: **എസ്എടി ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം.

## Article Content

**തിരുവനന്തപുരം: **എസ്എടി ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം.

തിരുവല്ലം സ്വദേശിയായ 20 കാരി അബോർഷനുള്ള ഗുളിക കഴിച്ച് ആശുപത്രിയിലെത്തിയിരുന്നു. 6 മാസം ഗർഭിണിയായിരുന്നു ഇവർ. ബ്ലീഡിംഗ് ഉണ്ടായതിനെ തുടർന്ന് യുവതി ശുചിമുറിയിൽ പോയി. അവിടെ വെച്ച് പ്രസവിക്കുകയും കുഞ്ഞിനെ ക്ലോസറ്റിൽ ഇടുകയും ചെയ്തതായാണ് വിവരം.

ബാത്ത്റൂമിന് സമീപം ചോര കണ്ട ജീവനക്കാർക്ക് സംശയം തോന്നി. സമീപത്ത് സംശയാസ്പദമായ നിലയിൽ നിന്ന യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തായത്. തുടർന്ന് ഫയർഫോഴ്സ് എത്തി ക്ലോസറ്റിൽ നിന്ന് കുഞ്ഞിനെ പുറത്തെടുത്തു. അവിവാഹിതയാണ് യുവതിയെന്നാണ് വിവരം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376303/sat-hospital-newborn-found-toilet-thiruvananthapuram)