---
title: "ദുരന്തമുഖങ്ങളിൽ സഹായിക്കാൻ കണ്ണൂരിൽ ആൽഫ റെസ്പോൺസ് ഫോഴ്സ്"
english_title: "Alpha Response Force Launched in Kannur for Disaster Relief"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376324/kannur-alpha-response-force-launched"
published_at: "2026-08-03T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70388de1d52_ffgh.jpeg"
keywords: ["Kannur", "Alpha Response Force", "Disaster Relief", "Volunteer", "Rescue"]
---

# ദുരന്തമുഖങ്ങളിൽ സഹായിക്കാൻ കണ്ണൂരിൽ ആൽഫ റെസ്പോൺസ് ഫോഴ്സ്

> **Lead Summary:** **കണ്ണൂർ:** ദുരന്തമുഖങ്ങളിൽ സന്നദ്ധ സേവനത്തിന് തയ്യാറായ ട്രെയിൻഡ് സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയായ ആൽഫ റെസ്പോൺസ് ഫോഴ്സ് കണ്ണൂർ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 60 ഓളം പേരാണ് ടീമിലുള്ളത്.

## Article Content

**കണ്ണൂർ:** ദുരന്തമുഖങ്ങളിൽ സന്നദ്ധ സേവനത്തിന് തയ്യാറായ ട്രെയിൻഡ് സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയായ ആൽഫ റെസ്പോൺസ് ഫോഴ്സ് കണ്ണൂർ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 60 ഓളം പേരാണ് ടീമിലുള്ളത്.

സിപിആർ, വാട്ടർ റെസ്ക്യൂ, ക്രൗഡ് മാനേജ്മെന്റ് തുടങ്ങി ദുരന്തസമയത്ത് ആവശ്യമായ പരിശീലനം നേടിയവരാണ് അംഗങ്ങൾ. കണ്ണൂർ ഗുരുഭവനിൽ വെച്ച് ഫോഴ്സിന്റെ രൂപീകരണ യോഗവും ടീമിന്റെ ഔദ്യോഗിക യൂണിഫോം വിതരണവും നടന്നു.

മെമ്പർഷിപ്പ് ക്യാമ്പയിൻ, അംഗങ്ങൾക്കുള്ള ആധുനിക പരിശീലനം, സാമൂഹിക പ്രവർത്തനം, സുരക്ഷ പരിശീലന പദ്ധതികൾ എന്നീ നിലകളിൽ ടീമിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുമെന്ന് നേതൃത്വം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376324/kannur-alpha-response-force-launched)