---
title: "പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധം; കേളകം പഞ്ചായത്താഫീസിലേക്ക് LDF മാർച്ച്"
english_title: "LDF Protest March to Kelakam Panchayat Office Over Fund Cuts"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376340/ldf-protest-march-kelakam-panchayat-fund-cut"
published_at: "2026-08-03T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7043053114a_vff.jpeg"
keywords: ["Kelakam", "LDF", "Protest", "Panchayat", "Fund Cut"]
---

# പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധം; കേളകം പഞ്ചായത്താഫീസിലേക്ക് LDF മാർച്ച്

> **Lead Summary:** **കേളകം**: തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വൻതോതിൽ വെട്ടിക്കുറച്ച് വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി മാർച്ചും ധർണയും നടത്തി. കേളകം ടൗണിൽ പ്രകടനം നടത്തിയ ശേഷം പഞ്ചായത്താഫീസിന് മുന്നിൽ ധർണ നടത്തി.

## Article Content

**കേളകം**: തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വൻതോതിൽ വെട്ടിക്കുറച്ച് വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി മാർച്ചും ധർണയും നടത്തി. കേളകം ടൗണിൽ പ്രകടനം നടത്തിയ ശേഷം പഞ്ചായത്താഫീസിന് മുന്നിൽ ധർണ നടത്തി.

കേരള കോൺഗ്രസ് (എം) ജില്ല സെക്രട്ടറി ജയ്സൺ ജീരകശേരി ധർണ ഉദ്ഘാടനം ചെയ്തു. എ.എ. സണ്ണി അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ഏരിയ സെക്രട്ടറി സി.ടി. അനീഷ്, കേളകം ലോക്കൽ സെക്രട്ടറി കെ.പി. ഷാജി, ഗ്രാമ പഞ്ചായത്തംഗം എസ്.ടി. രാജേന്ദ്രൻ, ജോൺ പടിഞ്ഞാനി എന്നിവർ പ്രസംഗിച്ചു.

കെ.സി. ജോർജ്, തങ്കമ്മ സ്കറിയ, പി.കെ. മോഹനൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376340/ldf-protest-march-kelakam-panchayat-fund-cut)