---
title: "ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം"
english_title: "Kerala HC Grants Bail to 9 Accused in ED Officials Attack Case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376342/kerala-hc-bail-ed-officials-attack-case-9-accused"
published_at: "2026-08-03T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7043c2ae10a_download_(9).jpeg"
keywords: ["ED", "High Court", "Bail", "Kochi", "Attack Case", "Masappadi"]
---

# ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം

> **Lead Summary:** **കൊച്ചി:** മാസപ്പടി കേസിൽ പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതികളുടേത് ഗൗരവമുള്ള കുറ്റകൃത്യമെന്ന് കോടതി നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം വധശ്രമക്കുറ്റം പ്രഥമദൃഷ്ടിയാൽ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

## Article Content

**കൊച്ചി:** മാസപ്പടി കേസിൽ പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതികളുടേത് ഗൗരവമുള്ള കുറ്റകൃത്യമെന്ന് കോടതി നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം വധശ്രമക്കുറ്റം പ്രഥമദൃഷ്ടിയാൽ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

5-ാം പ്രതി ശ്രീജിത്ത്, 7-ാം പ്രതി അനിൽകുമാർ, ഷഫീഖ്, കിരൺ, നിഷാദ്, ജീവൻ അടക്കം 11 പ്രതികളാണ് ജാമ്യ ഹർജിയുമായി കോടതിയിലെത്തിയത്. 65 ദിവസത്തിലധികമായി ജയിലാണെന്നും അന്വേഷണം അവസാനഘട്ടത്തിലായതിനാൽ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്നും ആർക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ ഇഡി എതിർത്തു. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനും അന്വേഷണം തടസ്സപ്പെടുത്താനുമുള്ള ആസൂത്രിത നീക്കമായിരുന്നു ആക്രമണമെന്നും ഇഡി കോടതിയെ അറിയിച്ചു.

ഉപാധികളോടെയാണ് 9 പ്രതികൾക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376342/kerala-hc-bail-ed-officials-attack-case-9-accused)