---
title: " 'ഭക്ഷണം കഴിക്കുന്നത് തെറ്റാണോ? ഹീനമായ അപവാദ പ്രചാരണം' - വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ"
english_title: "CM VD Satheesan Responds to Feast Controversy, Defends Helicopter Travel"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376356/cm-vd-satheesan-response-feast-controversy-helicopter"
published_at: "2026-08-03T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a705343347a1_1000225512.jpg"
keywords: ["VD Satheesan", "Feast Controversy", "Helicopter Travel"]
---

#  'ഭക്ഷണം കഴിക്കുന്നത് തെറ്റാണോ? ഹീനമായ അപവാദ പ്രചാരണം' - വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ

> **Lead Summary:** **തിരുവനന്തപുരം: **സത്കാര വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പ്രതികരിച്ചു. താൻ സത്കാരത്തിന് പോയിട്ടില്ലെന്നും സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **സത്കാര വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പ്രതികരിച്ചു. താൻ സത്കാരത്തിന് പോയിട്ടില്ലെന്നും സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'മൂന്ന് മണിക്കാണ് പൊന്നാനിയിൽ എത്തുന്നത്. ഞാൻ ഭക്ഷണം കഴിക്കാൻ പാടില്ലേ? എന്ത് തെറ്റാണ് സംഭവിച്ചത്. ഇത് ഹീനമായ അപവാദ പ്രചാരണമാണ്. സത്കാരത്തിനല്ല പോയത്' എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷണം കഴിക്കാൻ പോകുന്ന വഴിയിൽ എല്ലാ ഉദ്യോഗസ്ഥരെയും വിളിച്ച് നിർദേശങ്ങൾ നൽകിയിരുന്നു. 'മുഖ്യമന്ത്രിക്ക് ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് ഇപ്പോഴാണ് മനസിലായത്' എന്ന് മുഖ്യമന്ത്രി പരിഹസിച്ചു.

2018, 2019 പ്രളയ കാലത്ത് അന്നത്തെ മുഖ്യമന്ത്രി പട്ടിണി ആയിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. 'ഒന്നും പറയാനില്ലാത്തതിനാലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്' എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 *ഹെലികോപ്റ്റർ യാത്രയിലും വിശദീകരണം*

താൻ ഹെലികോപ്റ്ററിൽ ഒരു സ്വകാര്യ യാത്രയും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഔദ്യോഗിക ആവശ്യത്തിനും നിക്ഷേപ ചർച്ചയ്ക്കുമാണ് പോയത്. സമയക്കുറവ് കാരണമാണ് ഹെലികോപ്റ്റർ ഉപയോഗിച്ചത്.

'എന്റെ യാത്ര കൊണ്ട് സർക്കാരിന് ഒരു രൂപ പോലും നഷ്ടമില്ല. മുൻ സർക്കാർ നൽകിയ വാടകയിലാണ് പോയത്. മുൻ മുഖ്യമന്ത്രി എസ്.ഡി.ആർ.എഫിൽ നിന്ന് പണമെടുത്ത് പാർട്ടി ആവശ്യങ്ങൾക്ക് പോയി' എന്നും മുഖ്യമന്ത്രി ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376356/cm-vd-satheesan-response-feast-controversy-helicopter)