---
title: "സംസ്ഥാനത്ത് അതിശക്ത മഴ; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 വരെ മഴ തുടരും"
english_title: "Heavy Rain Continues in Kerala, Orange Alert in 12 Districts Till August 7"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376361/kerala-heavy-rain-orange-alert-12-districts-pamba-flood"
published_at: "2026-08-03T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7056a260eb3_1000225519.jpg"
keywords: ["Orange Alert", "IMD", "Landslide", "VD Satheesan"]
---

# സംസ്ഥാനത്ത് അതിശക്ത മഴ; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 വരെ മഴ തുടരും

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ശക്തമായ മഴ തുടരും. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ശക്തമായ മഴ തുടരും. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഈ മാസം 7 വരെ ഇതേ രീതിയിൽ മഴ തുടരുമെന്നാണ് പ്രവചനം. ഓഗസ്റ്റ് 5 മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയുണ്ട്. നാളെ 10 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 *സംസ്ഥാനത്ത് കനത്ത നാശം*

മഴ ശക്തമായതോടെ വിവിധ ജില്ലകളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു.

- പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതോടെ പത്തനംതിട്ടയിലെ ആറന്മുളയും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായി.

- റാന്നിയിലെ ജനവാസ മേഖലകളിൽ വീണ്ടും വെള്ളം കയറി.

- പത്തനംതിട്ടയിലെ രക്ഷാപ്രവർത്തനത്തിന് കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ വള്ളങ്ങളുമായി തിരിച്ചു.

കേന്ദ്ര കാലാവസ്ഥാ കേന്ദ്രം ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചതെങ്കിലും ശനിയാഴ്ച പലയിടത്തും റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴയാണ് ലഭിച്ചത്. ഇന്നും സമാന സാഹചര്യമാണ്.

മുഴുവൻ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിശക്തമായ മഴ തന്നെയാണ്. ഇന്ന് രാവിലെ 10 മണിക്ക് ശേഷമാണ് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376361/kerala-heavy-rain-orange-alert-12-districts-pamba-flood)