---
title: "എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം 29-ാം ദിവസം; നിരാഹാരം തുടരുന്നു"
english_title: "LPST Rank Holders Protest Enters 29th Day in Front of Kerala Secretariat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376365/lpst-protest-29th-day-secretariat-kerala-job-seekers"
published_at: "2026-08-03T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a705a160c886_1000225528.jpg"
keywords: ["LPST Protest", "Kerala PSC", "Teacher Recruitment"]
---

# എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം 29-ാം ദിവസം; നിരാഹാരം തുടരുന്നു

> **Lead Summary:** **തിരുവനന്തപുരം: **സെക്രട്ടറിയേറ്റിന് മുന്നിലെ എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം ഇന്ന് 29-ാം ദിവസത്തിലേക്ക്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.

## Article Content

**തിരുവനന്തപുരം: **സെക്രട്ടറിയേറ്റിന് മുന്നിലെ എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം ഇന്ന് 29-ാം ദിവസത്തിലേക്ക്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ സമരസമിതി സെക്രട്ടറി എസ്. വളർമതി 5 ദിവസമായി നിരാഹാരം തുടരുന്നുണ്ട്.

 *സമരാവശ്യങ്ങൾ*

1. *വിദ്യാർത്ഥി-അധ്യാപക അനുപാതം കുറയ്ക്കുക*: നിലവിലെ അനുപാതം 1:25 ആക്കിയാൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കാനാകും.

2. *എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പിഎസ്സിക്ക് വിടുക*

3. *റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾക്ക് ഉടൻ നിയമനം*

അഞ്ച് ജില്ലകളിൽ ഇതുവരെ ഒന്നാം റാങ്കുകാരന് പോലും നിയമനം ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. സത്യാഗ്രഹം തുടങ്ങി ഒരു മാസത്തോടടുക്കുമ്പോഴും സർക്കാർ ആവശ്യങ്ങൾ പരിഗണിച്ചിട്ടില്ല.

ഇതോടെ സമരം രണ്ടാംഘട്ടത്തിലേക്ക് കടന്നു. ഉദ്യോഗാർത്ഥികൾ ഇന്ന് സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിഷേധിച്ചു.

വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കാണ് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തടസമെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നു. വിഷയത്തിൽ രണ്ട് മാസത്തെ സാവകാശം വേണമെന്നും വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376365/lpst-protest-29th-day-secretariat-kerala-job-seekers)