---
title: "ഡാമുകളെ കുറിച്ചുള്ളത് വ്യാജ പ്രചാരണം; മഴ നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി"
english_title: "CM VD Satheesan Says Rain Situation Under Control, Warns Against Fake News on Dams"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376372/cm-vd-satheesan-rain-situation-dam-fake-news-pathanamthitta"
published_at: "2026-08-03T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a705fac0977f_1000225532.jpg"
keywords: ["VD Satheesan", "Dam Water Level", "Relief Camp"]
---

# ഡാമുകളെ കുറിച്ചുള്ളത് വ്യാജ പ്രചാരണം; മഴ നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: **പത്തനംതിട്ട ജില്ലയിലെ ചില പ്രദേശങ്ങൾ ഒഴികെ സംസ്ഥാനത്തെ മഴയുടെ സാഹചര്യം നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ ഉണ്ടായത് മുന്നറിയിപ്പ് ലഭിക്കാത്ത മിന്നൽ പ്രളയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **പത്തനംതിട്ട ജില്ലയിലെ ചില പ്രദേശങ്ങൾ ഒഴികെ സംസ്ഥാനത്തെ മഴയുടെ സാഹചര്യം നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ ഉണ്ടായത് മുന്നറിയിപ്പ് ലഭിക്കാത്ത മിന്നൽ പ്രളയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 *രക്ഷാപ്രവർത്തനവും സഹായവും*

- *NDRF സംഘങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകൾ, ഭക്ഷണപ്പൊതികൾ* എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

- പത്തനംതിട്ടയിൽ പ്രത്യേക സന്നാഹങ്ങൾ ഏർപ്പെടുത്തി. സമീപ ജില്ലകളിൽ നിന്ന് കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ പത്തനംതിട്ടയിലേക്ക് എത്തുന്നുണ്ട്.

- സംസ്ഥാനത്ത് 316 ക്യാമ്പുകളിലായി 11,018 പേരെ മാറ്റിപ്പാർപ്പിച്ചു.

- മഴക്കെടുതിയിൽ 15 പേർ മരിച്ചു, 7 പേരെ കാണാതായി.

 *നഷ്ടപരിഹാരം വർധിപ്പിച്ചു*

1. *മരിച്ചവരുടെ കുടുംബത്തിന്*: 8 ലക്ഷം രൂപ

2. *വീട് പൂർണമായി തകർന്നവർക്ക്*: 6 ലക്ഷം രൂപ

3. *വീടും സ്ഥലവും നഷ്ടമായവർക്ക്*: 12 ലക്ഷം രൂപ

മുൻ വർഷങ്ങളെ അപേക്ഷിച്ച് നഷ്ടപരിഹാര തുക വർധിപ്പിച്ചതായും കൃഷിനാശത്തിനുള്ള തുകയും വർധിപ്പിക്കാൻ ആലോചിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

 *ഡാമുകളെ കുറിച്ച്*

പ്രധാന ഡാമുകളിലെല്ലാം ജലനിരപ്പ് വളരെ താഴെയാണ്. 'ഡാമുകളിൽ നിന്ന് വെള്ളം ഒഴുക്കിവിടുന്നു' എന്നത് വ്യാജ പ്രചാരണമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആശങ്ക പരത്തുന്ന ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതിതീവ്ര മഴ എവിടെ പെയ്യുമെന്ന് കൃത്യമായി പ്രവചിക്കാനാകാത്തത് പരിമിതിയാണെന്നും ചിലയിടങ്ങളിൽ 350 മില്ലി ലിറ്റർ വരെ മഴ ലഭിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376372/cm-vd-satheesan-rain-situation-dam-fake-news-pathanamthitta)