---
title: "ആരോപണ വിധേയന് സ്ഥാനക്കയറ്റം നൽകാൻ എന്ത് തിടുക്കം? ശ്രീജിത്തിന്റെ ഡിജിപി സ്ഥാനക്കയറ്റത്തിൽ ഹൈക്കോടതി വിമർശനം"
english_title: "High Court Slams Kerala Govt Over ADGP S Sreejith's DGP Promotion"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376394/high-court-slams-s-sreejith-dgp-promotion-kerala"
published_at: "2026-08-03T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a706edbeaf14_1000225551.jpg"
keywords: ["S Sreejith", "DGP Promotion", "Kerala High Court"]
---

# ആരോപണ വിധേയന് സ്ഥാനക്കയറ്റം നൽകാൻ എന്ത് തിടുക്കം? ശ്രീജിത്തിന്റെ ഡിജിപി സ്ഥാനക്കയറ്റത്തിൽ ഹൈക്കോടതി വിമർശനം

> **Lead Summary:** **കൊച്ചി: **എസ്. ശ്രീജിത്തിന് ഡിജിപി സ്ഥാനക്കയറ്റം നൽകിയ സംസ്ഥാന സർക്കാർ നടപടിയിൽ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചു.

## Article Content

**കൊച്ചി: **എസ്. ശ്രീജിത്തിന് ഡിജിപി സ്ഥാനക്കയറ്റം നൽകിയ സംസ്ഥാന സർക്കാർ നടപടിയിൽ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചു.

'ആരോപണം നേരിടുന്ന ഒരാൾക്ക് സ്ഥാനക്കയറ്റം നൽകാൻ എന്താണ് ഇത്ര തിടുക്കം' എന്ന് കോടതി ചോദിച്ചു. ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് തിടുക്കത്തിൽ തീരുമാനമെടുത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ഥാനക്കയറ്റം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതി ഈ വിമർശനം നടത്തിയത്.

 *വിവാദത്തിന്റെ പശ്ചാത്തലം*

എ.ഡി.ജി.പി സ്ഥാനത്തിരിക്കെ മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകിയത്.

എ.ഡി.ജി.പി എം.ആർ അജിത് കുമാർ സസ്പെൻഷനിലായതാണ് ശ്രീജിത്തിന് ഗുണമായത്. ഇതോടെ അദ്ദേഹം ജയിൽ ഡിജിപിയായി ചുമതലയേൽക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376394/high-court-slams-s-sreejith-dgp-promotion-kerala)