---
title: "അതിതീവ്ര മഴ: കെഎസ്ഇബിക്ക് 25.43 കോടിയുടെ നാശനഷ്ടം"
english_title: "Kerala Rains: KSEB Suffers Rs 25.43 Crore Loss, 2892 Transformers Hit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376531/kerala-rains-kseb-loss-25-crore-transformers-hit"
published_at: "2026-08-04T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a718b9e6a197_download_(23).jpeg"
keywords: ["KSEB", "Kerala Rains", "Power Loss", "Transformers", "Electricity"]
---

# അതിതീവ്ര മഴ: കെഎസ്ഇബിക്ക് 25.43 കോടിയുടെ നാശനഷ്ടം

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്ത് പെയ്ത അതിതീവ്രമഴയിൽ കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം. ഇതുവരെ 25.43 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. മഴക്കെടുതി 2892 ട്രാൻസ്ഫോർമറുകളെ ബാധിച്ചു. 6,56,770 ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്ത് പെയ്ത അതിതീവ്രമഴയിൽ കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം. ഇതുവരെ 25.43 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. മഴക്കെടുതി 2892 ട്രാൻസ്ഫോർമറുകളെ ബാധിച്ചു. 6,56,770 ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

349 ഹൈടെൻഷൻ പോസ്റ്റുകളും 2599 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 233 ട്രാൻസ്ഫോർമറുകൾ പൂർണമായും വെള്ളത്തിനടിയിലായി. 63676 ഉപഭോക്താക്കൾക്ക് ഇനിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഇതിനായി ജനങ്ങളും സഹകരിക്കണമെന്നും മഴ തുടർന്നാൽ നാശനഷ്ടം വർധിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376531/kerala-rains-kseb-loss-25-crore-transformers-hit)