---
title: "ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം തുടങ്ങി"
english_title: "Guruvayur Virtual Queue Darshan Launched for Devotees"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376549/guruvayur-virtual-queue-darshan-launched"
published_at: "2026-08-04T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a719a905005f_1000212671.jpg"
keywords: ["Guruvayur", "Virtual Queue", "Darshan", "Guruvayur Temple", "Devaswom"]
---

# ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം തുടങ്ങി

> **Lead Summary:** **ഗുരുവായൂർ**: ഭക്തർക്ക് സുഖകരമായ ക്ഷേത്ര ദർശനത്തിനായി ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം ഇന്ന് രാവിലെ ആരംഭിച്ചു. രാവിലെ 7 മുതൽ 8 വരെയുള്ള ആദ്യ ഘട്ടത്തിൽ നിരവധി ഭക്തർ വെർച്വൽ ക്യൂ വഴി ശ്രീ ഗുരുവായൂരപ്പനെ ദർശിച്ചു.

## Article Content

**ഗുരുവായൂർ**: ഭക്തർക്ക് സുഖകരമായ ക്ഷേത്ര ദർശനത്തിനായി ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം ഇന്ന് രാവിലെ ആരംഭിച്ചു. രാവിലെ 7 മുതൽ 8 വരെയുള്ള ആദ്യ ഘട്ടത്തിൽ നിരവധി ഭക്തർ വെർച്വൽ ക്യൂ വഴി ശ്രീ ഗുരുവായൂരപ്പനെ ദർശിച്ചു.

രാവിലെ 6.30ന് ക്ഷേത്രം കിഴക്കേനടയിലെ ഭഗവതിയമ്പലത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് വെർച്വൽ ക്യൂ ദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ജീവനക്കാരും മാധ്യമ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

ഇടവിട്ട് പെയ്ത മഴയും പ്രതികൂല കാലാവസ്ഥയും മറികടന്നെത്തിയ 100-ഓളം ഭക്തർക്ക് ആദ്യ മണിക്കൂറിൽ ദർശനം സാധിച്ചു. ഉച്ചയ്ക്ക് 1 മണി വരെ 1800 ഭക്തർ വെർച്വൽ ദർശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376549/guruvayur-virtual-queue-darshan-launched)